മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. മലയാള സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം എന്ന് മാത്രമല്ല മലയാളികളെ സംബന്ധിച്ച് മലയാളി ആയിരിക്കുക എന്ന ഐഡന്റിറ്റിയുടെ ഭാഗം കൂടിയാണ് മോഹൻലാൽ എന്നത്. എത്രത്തോളം മലയാളികളുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയ പേരുകളിൽ ഒന്നു കൂടിയാണ് മോഹൻലാൽ എന്നത്.
അതുകൊണ്ടുതന്നെ മോഹൻലാലുമായി ബന്ധപ്പെട്ട എന്തും ഏതും വാർത്തയാകുന്നത് പുതിയ കാര്യമൊന്നുമല്ല. ഇദ്ദേഹം ഇപ്പോൾ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഒരു ആഡംബരക്കാർ കൂടി എത്തിച്ചിരിക്കുകയാണ്. ലാൻഡ് റോവർ റേഞ്ച് റോവർ ഫോട്ടോ ബയോഗ്രഫി ആണ് മോഹൻലാൽ ഇപ്പോൾ അദ്ദേഹത്തിൻറെ ഫ്ലാറ്റിലേക്ക് എത്തിച്ചിരിക്കുന്നത്. മൂന്നു പ്രത്യേകതകളാണ് ഈ വണ്ടിക്ക് ഉള്ളത്.
ഈ വണ്ടിയുടെ മുൻപു ഉടമ ആരാണ് എന്നറിയുമോ? റിലയൻസ് ഗ്രൂപ്പിൻറെ സ്ഥാപകനായ ധീരൂബായി അംബാനി ആണ് ഈ വാഹനത്തിൻറെ മുൻ ഉടമ. ഇതുകൂടാതെ മോഹൻലാലിൻറെ ഒരു സിനിമയിലും ഈ കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിർണ്ണയം എന്ന മോഹൻലാൽ സിനിമയിൽ വില്ലൻ ശരത് സക്സേന പ്രത്യക്ഷപ്പെടുന്നത് ഈ വാഹനത്തിലാണ്.
സമയം എങ്ങനെയാണ് ഇപ്പോൾ ഈ വാഹനം മോഹൻലാലിൻറെ കയ്യിൽ എത്തിയത് എന്ന് അറിയുമോ? മോഹൻലാലിന്റെ ഭാര്യയുടെ പിതാവ് കെ ബാലാജി ആണ് അംബാനിയിൽ നിന്നും ഈ വണ്ടി വാങ്ങിയത്. ഇവരുടെ സ്വന്തം പ്രൊഡക്ഷനിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു നിർണയം. അതുകൊണ്ട് കൂടിയാണ് ഈ കാർ നിർണയം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 38 വർഷം പ്രായമുണ്ട് ഈ കാറിന് എന്നാണ് അറിയാൻ സാധിക്കുന്നത്.