മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആനി. ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. സൂപ്പർതാരങ്ങളുടെ അടക്കം നായിക ആയിട്ടും സഹോദരി ആയിട്ടും ഇവർ നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് സംവിധായകൻ ഷാജി കൈലാസിന് ആയിരുന്നു ഇവർ വിവാഹം ചെയ്തത്. അതിനു ശേഷം ഇവർ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് ടെലിവിഷൻ മേഖലയിലൂടെ ഇവർ തിരിച്ചുവരികയും ചെയ്തു. ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് സംരംഭം തുടങ്ങിയിരിക്കുകയാണ് താരം.
സ്വന്തമായി ഒരു പാചക റസ്റ്റോറൻറ് ആണ് താരം തുടങ്ങിയിരിക്കുന്നത്. റിങ്സ് ബൈ ആനി എന്നാണ് സ്ഥാപനത്തിൻറെ പേര്. ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിലാണ് ഈ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. ഭർത്താവ് ഷാജി കൈലാസിനും കുടുംബത്തോടൊപ്പം ആയിരുന്നു താരം ഉദ്ഘാടനത്തിന് വേണ്ടി എത്തിയത്. താരം അതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ കേട്ടോ?
“കുടുംബത്തിൻറെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് ഈ സംരംഭം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നത്. എൻറെ നട്ടെല്ല് എന്നുപറയുന്നതിൽ ഷാജി അച്ഛനും മക്കളും തന്നെയാണ്. അവർ നൽകുന്ന ആത്മവിശ്വാസം ആണ് എൻറെ ബലം. പിന്നെ ഇതുപോലെ ഒരു സ്ഥാപനം ഉള്ളതുകൊണ്ട് ഒരുപാട് ആളുകൾക്ക് ജോലി കൊടുക്കുവാൻ കഴിഞ്ഞു. നമ്മുടെ മക്കൾ നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ട തന്നെയല്ലേ. അതുപോലെതന്നെ പ്രിയപ്പെട്ടത് ആണ് എനിക്ക് എൻറെ കറികളും. ഇത് പ്രേക്ഷകർക്ക് എല്ലാവർക്കും ഇഷ്ടമാവും എന്ന് ഞാൻ കരുതുന്നു” – താരം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം കവടിയാറിൽ ആയിരുന്നു ആദ്യമായി ആനി ഇത്തരത്തിൽ ഒരു റസ്റ്റോറൻറ് തുടങ്ങിയത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇവർ ഈ റസ്റ്റോറൻറ് തുടങ്ങിയത്. ഇതുകൂടാതെ ടെലിവിഷൻ ചാനലുകളിൽ വാർഷിക പരിപാടിയുടെ അവതാരിക ആയിട്ടും താരം പ്രത്യക്ഷപ്പെടാറുണ്ട്. നിരവധി ആരാധകർ ആണ് ഈ പരിപാടിക്ക് എല്ലാം തന്നെ ഉള്ളത്. എന്തായാലും ഒരു വീട്ടമ്മ എന്നുപറഞ്ഞാൽ ഇതു പോലെ ആയിരിക്കണം എന്നാണ് മലയാളികൾ ഇപ്പോൾ ആനിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നത്. സ്ത്രീകൾക്ക് എല്ലാം തന്നെ ഇവർ ഒരു അഭിമാനമാണ് എന്നാണ് മലയാളികൾ പറയുന്നത്.