മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിശാഖ് നായർ. ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. എങ്കിലും വിശാഖ് നായർ എന്ന പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാകണമെന്നില്ല. പക്ഷെ ആനന്ദം എന്ന സിനിമയിൽ കുപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ഇദ്ദേഹം എന്നുപറഞ്ഞാൽ മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാവും.
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ആനന്ദം. അതുപോലെതന്നെ ഈ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. മലയാളികൾക്ക് അവരുടെ കലാലയ ജീവിതം ഓർമ്മകൾ വീണ്ടും നൽകിയ സിനിമകളിൽ ഒന്നായിരുന്നു ഇത്. അതുപോലെ തന്നെ നിരവധി കോളേജ് വിദ്യാർത്ഥികൾക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് എന്ന പുതിയ പടം പരിചയപ്പെടുത്തിയതും ഇവർ തന്നെയാണ്. ആദ്യമൊക്കെ എൻജിനീയറിങ് വിദ്യാർഥികൾ നടത്തിയിരുന്ന വളരെ ഔദ്യോഗികമായ ഈ യാത്ര ഒരു ടൂർ പോലെ ആഘോഷിക്കുവാൻ മലയാളികൾ തുടങ്ങിയത് ഈ സിനിമയ്ക്കുശേഷം ആണ്.
അതേസമയം ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹം വിവാഹിതനായിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആരാണ് വധു എന്ന് മനസ്സിലായോ? ജയപ്രിയ നായർ എന്നാണ് വധുവിൻ്റേ പേര്. ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിൽ പങ്കെടുത്തത്.
കഴിഞ്ഞവർഷം ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. നവംബർ മാസത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോയും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. ഇപ്പോൾ നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. വിവാഹം കഴിഞ്ഞാലും സിനിമ അഭിനയം നിർത്തരുത് എന്നാണ് ഇദ്ദേഹത്തോട് മലയാളികൾ ഇപ്പോൾ അഭ്യർത്ഥിക്കുന്നത്.