ട്രാൻസ്ജെൻഡർ ദമ്പതികൾ ആവാൻ ഒരുങ്ങുകയാണ് മനു കാർത്തികയും ശ്യാമ എസ് പ്രഭയും. തിരുവനന്തപുരം ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ ആണ് ഇവരുടെ വിവാഹം നടക്കുവാൻ പോകുന്നത്. നാളെയാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 9 മുക്കാലിനും പത്തേ കാലിനും ഇടയിലുള്ള മുഹൂർത്തത്തിലാണ് വിവാഹം നടക്കുക.
തൃശ്ശൂർ സ്വദേശി ആണ് മനു. ഇദ്ദേഹം ടെക്നോപാർക്കിൽ ആണ് ജോലി ചെയ്യുന്നത്. ഇവിടെ സീനിയർ ഹ്യൂമൻ റിസോഴ്സ് എക്സിക്യൂട്ടീവ് ആണ് മനു. സാമൂഹിക സുരക്ഷാ വകുപ്പിൽ ട്രാൻസ് ജെൻഡർ സെല്ലിൽ ആണ് ശ്യാമ വർക്ക് ചെയ്യുന്നത്. ഇവിടുത്തെ സ്റ്റേറ്റ് പ്രോജക്ട് കോഡിനേറ്റർ ആണ് ഇവർ. തിരുവനന്തപുരം സ്വദേശിയാണ് ശ്യാമ.
പത്തു വർഷത്തിലേറെ കാലമായി ഇവർ തമ്മിൽ പരിചയമുണ്ട്. എങ്കിലും 2017 വർഷത്തിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഒരു സ്ഥിര വരുമാനം ഉള്ള ജോലിയൊക്കെ നേടി വീട്ടിലെ ഉത്തരവാദിത്വങ്ങൾ എല്ലാം കഴിഞ്ഞ ശേഷം വിവാഹജീവിതത്തിലേക്ക് കടക്കാം എന്നായിരുന്നു ഇവരുടെ തീരുമാനം. ആ വർഷങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിക്കുവാൻ പോകുന്നത്. ഇവരുടെ വിവാഹത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതെന്താണ് എന്ന് അറിയുമോ?
പ്രണയദിനത്തിൽ ആണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. നാളെ ഫെബ്രുവരി 14 ആണല്ലോ. നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തുന്നത്. അതേസമയം ഒരു കൂട്ടം മലയാളികൾ പതിവുപോലെ സംസ്കാരം, പാരമ്പര്യം, സമൂഹം എന്നൊക്കെ പറഞ്ഞു പതിവ് ട്യൂഷൻ ക്ലാസ് എടുക്കുന്നുണ്ട്. എന്നാൽ ഇവറ്റകളെ ഒന്നും ഇപ്പോൾ വലിയ ഒരു വിഭാഗം മലയാളികളും വകവയ്ക്കുന്നില്ല. മനുഷ്യത്വത്തിൽ ഊന്നിയ ഒരു പുതുതലമുറ സമൂഹത്തെ ആണ് ഇന്ന് കേരളത്തിൽ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഇവർക്കെതിരെ വിമർശനം ഉന്നയിക്കുന്ന അമ്മാവന്മാർക്കും അമ്മായിമാർക്കും പുതുതലമുറയിലെ ചുണക്കുട്ടികൾ തന്നെ മറുപടി നൽകിക്കൊണ്ട് എത്തുന്നുണ്ട്.