ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് കീയാര അധ്വാനി. തെലുങ്ക് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഹേഷ് ബാബു നായകനായി എത്തിയ മഹർഷി എന്ന സിനിമയിലെ നായികയായിരുന്നു താരം. പിന്നീട് താരം ഹിന്ദി സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് ഹിന്ദി സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് കീയാര.
ഇപ്പോൾ താരം വിവാഹിത ആയിരിക്കുകയാണ് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബോളിവുഡ് താരം സിദ്ധാർത്ഥ മൽഹോത്ര ആണ് വരൻ. രാജസ്ഥാനിലെ ജയ്സൽമീറിലെ ഒരു സ്ഥലത്ത് വച്ചാണ് വിവാഹം നടന്നിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ആയിട്ടായിരുന്നു വിവാഹം നടന്നത്. ഫെബ്രുവരി നാലാം തീയതി ആയിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. അത് പിന്നീട് ഫെബ്രുവരി ഏഴാം തീയതി വരെ തുടർന്നു.
ഹൽദി ചടങ്ങ് ആയിരുന്നു ആദ്യം നടന്നത്. ഇതിനുശേഷം പിന്നീട് മെഹന്ദി ചടങ്ങുകൾ നടന്നു. ഇതിനുശേഷം ആയിരുന്നു സംഗീത് ചടങ്ങുകൾ നടന്നത്. ജയ്സൽമീർ എന്ന സ്ഥലത്തുള്ള ഒരു പ്രശസ്ത ഹോട്ടൽ ആണ് സൂര്യഗഡ്. ഇവിടെയായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്.
പരമ്പരാഗതമായ ചടങ്ങുകൾ എല്ലാം വിവാഹത്തിൽ ഉണ്ടായിരുന്നു. എങ്കിലും സിനിമാ മേഖലയിലെ അധികം സുഹൃത്തുക്കൾ പങ്കെടുത്തില്ല. കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. എങ്കിലും ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂർ, അദ്ദേഹത്തിൻറെ ഭാര്യ മീര രാജപുത്ത്, ബോളിവുഡ് സംവിധായകൻ കാരൻ ജോഹർ, നടി ജൂഹി ചൗള, ഇഷാ അംബാനി എന്നിവരെല്ലാം വിവാഹത്തിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയിരുന്നു.