മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിൽഷാ പ്രസന്നൻ. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ വിജയി ആയിരുന്നു താരം. ധാരാളം ആരാധകരെ ആണ് താരം പരിപാടിയിൽ നിന്നും സ്വന്തമാക്കിയത്. അതേസമയം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും താരം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഡോക്ടർ റോബിൻ ആരാധകരുടെ വകയാണ് താരത്തിന് ഇപ്പോഴും സൈബർ ആക്രമണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ റോബിൻ അടക്കമുള്ളവർ പോലും പരസ്യമായി രംഗത്ത് വന്നിട്ടും സൈബർ ആക്രമണങ്ങളിൽ കുറവൊന്നുമില്ല.
അതേസമയം എപ്പോഴാണ് നടിയുടെ വിവാഹം എന്നാണ് പ്രേക്ഷകർ മുഴുവൻ ചോദിക്കുന്നത്. ഇത്തരം ചോദ്യങ്ങൾ കേട്ടു കേട്ടു മടുത്തു എന്നാണ് താരം പറയുന്നത്. താൻ വിവാഹത്തിന് അല്ല മറിച്ച് കരിയറിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത് എന്നും താരം പറയുന്നു. സമൂഹം മാധ്യമങ്ങൾ വഴി നടക്കുന്ന അധിക്ഷേപവും വ്യാജ പ്രചരണങ്ങളും വളരെ രൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും താരം കൂട്ടിച്ചേർത്തു.
ഒരിക്കലും വിചാരിക്കാത്ത പ്രശ്നങ്ങളിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത്. ആദ്യമൊക്കെ ഇത്തരം പ്രശ്നങ്ങൾ ഒരുപാട് വേദനിപ്പിച്ചു. എന്നാൽ ഇപ്പോൾ അതിനെയെല്ലാം മറികടക്കാൻ സാധിക്കുന്നുണ്ട്. എല്ലാ അവസ്ഥയിലൂടെയും തന്നെ മുന്നോട്ടു പോകുവാൻ പ്രേരിപ്പിക്കുന്നത് തൻ്റെ കുടുംബമാണ് എന്നും താരം കൂട്ടിച്ചേർത്തു. ലോകത്ത് ആരൊക്കെ എന്തൊക്കെ തനിക്കെതിരെ പറഞ്ഞാലും കുടുംബം തനിക്കൊപ്പം നിൽക്കുകയും തന്നെ വിശ്വസിക്കുകയും ചെയ്യും എന്നാണ് ദിൽഷ പറയുന്നത്.
അതേസമയം താൻ വിവാഹം കഴിക്കാത്തതിൽ നാട്ടുകാർക്ക് ആണ് കൂടുതൽ പ്രശ്നം എന്നും ദിൽഷാ കൂട്ടിച്ചേർത്തു. പെൺകുട്ടികളായാൽ സ്വാഭാവികമായും എപ്പോഴാണ് വിവാഹം എന്ന ചോദ്യങ്ങളൊക്കെ കേൾക്കേണ്ടിവരും എന്നാണ് മലയാളികൾ പറയുന്നത്. എന്തൊരു അഹങ്കാരം നിറഞ്ഞ ഭാഷയിലാണ് ഈ പെൺകുട്ടി പ്രതികരിക്കുന്നത് എന്നാണ് മലയാളികൾ ചോദിക്കുന്നത്. അതേ സമയം ദിൽഷാ പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്നും നാട്ടുകാർ ഇടപെടേണ്ട വിഷയമല്ല ഇത് എന്നുമാണ് ദിൽഷാ ആരാധകർ പറയുന്നത്.