മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് എയ്ഞ്ചൽ തോമസ്. ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരിപാടിയുടെ മൂന്നാം സീസണിൽ ആയിരുന്നു താരം അതിഥിയായി എത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ധാരാളം ആരാധകരെ ആണ് നേടിയെടുത്തത്. മോഡലിംഗ് രംഗത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ടിമി സൂസൻ തോമസ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്.
ബിഗ് ബോസ് പരിപാടിയിൽ താരം പലപ്പോഴും മിസ്റ്റർ ജെ എന്ന വ്യക്തിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വ്യക്തി ആരാണ് എന്ന് മാത്രം താരം ഇതുവരെ തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ ആരാണ് മിസ്റ്റർ ജെ എന്നു തുറന്നു പറയുകയാണ് താരം. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവവും ആണ്.
തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാണ് ഈ വ്യക്തി എന്നാണ് താരം പരിചയപ്പെടുത്തുന്നത്. എൻ്റെ ബൂ ബൂ എന്നാണ് ഈ വ്യക്തിയെക്കുറിച്ച് താരം പറയുന്നത്. ജിതിൻ എന്ന വ്യക്തിയെ ആണ് താരം ടാഗ് ചെയ്തിരിക്കുന്നത്. ആരാണ് ഈ വ്യക്തി എന്നറിയുമോ? അതേസമയം മിസ്റ്റർ ജെ ആൻഡ് മിസ്സിസ് ജെ എന്നും താരം ക്യാപ്ഷനിൽ ചേർത്തിട്ടുണ്ട്.
ഡിജെ ആണ് ജിതിൻ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ധാരാളം ഇൻസ്റ്റാഗ്രാം വീഡിയോകൾ താരം പങ്കുവെച്ചിട്ടുണ്ട്. തമിഴ് പ്രണയത്തിലാണ് എന്ന് സൂചിപ്പിക്കുന്ന ധാരാളം ഹാഷ് ടാഗുകൾ താരം ക്യാപ്ഷൻ ആയി ചേർത്തിട്ടുണ്ട്. അപ്പോൾ ഇതായിരുന്നു താരം അന്ന് പറഞ്ഞ മിസ്റ്റർ ജേ അല്ലേ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം ഇദ്ദേഹം ഒരിക്കൽ കല്യാണം കഴിച്ചത് അല്ലേ എന്നാണ് മറ്റു ചില ആരാധകർ ഉന്നയിക്കുന്ന സംശയം.