സമൂഹമാധ്യമങ്ങൾ വന്നതോടെ എല്ലാ ചെറിയ കാര്യങ്ങൾപോലും വൈറലാകാവുന്ന പതിവാണ് നമ്മൾ ഇപ്പോൾ കണ്ടുവരുന്നത്. ഇപ്പോൾ അത്തരത്തിലൊരു ചിത്രമാണ് ട്വിറ്റർ വഴി വൈറലായി മാറിയിരിക്കുന്നത്. ഒരു പെൺകുട്ടി അവളുടെ കാമുകനോട് പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. ഇതിപ്പോൾ എന്താണ് ഇത്ര വൈറൽ ആകുവാൻ ഉള്ളത് എന്നാണോ നിങ്ങൾ ആലോചിക്കുന്നത്? പെൺകുട്ടി ഈ സന്ദേശം എഴുതി വിട്ടിരിക്കുന്നത് കത്തിൽ അല്ല. മറിച്ച് ഒരു 10 രൂപ നോട്ടിൽ ആണ്.
ഇന്ത്യൻ കറൻസിയിൽ മഷി കൊണ്ട് എഴുതുന്നത് നിയമവിരുദ്ധമാണ്. എങ്കിൽപോലും ഇത് വകവെക്കാതെ പലരും അവരുടെ പേരും ഫോൺനമ്പറും ഇത്തരത്തിൽ എഴുതാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു പത്തു രൂപ നോട്ട് ആണ് സമൂഹമാധ്യമങ്ങളിൽ സ്റ്റാറായി മാറിയിരിക്കുന്നത്. കുസും എന്ന പെൺകുട്ടിയാണ് അവരുടെ കാമുകനുവേണ്ടി സന്ദേശം ഈ 10 രൂപ നോട്ടിൽ എഴുതി വിട്ടിരിക്കുന്നത്. എന്തെങ്കിലും ഈ പത്ത് രൂപ നോട്ട് അദ്ദേഹത്തിൻറെ കയ്യിൽ കിട്ടും എന്ന പ്രതീക്ഷയിൽ ആയിരിക്കണം പെൺകുട്ടി ഇങ്ങനെ ചെയ്തത്. വിശാൽ എന്നാണ് കാമുകൻറെ പേര്.
“വിശാൽ, ഏപ്രിൽ 26ന് എൻറെ വിവാഹമാണ്. എന്നെ ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോകു. ഐ ലവ് യു, എന്ന് നിൻറെ കുസും” – ഇതാണ് പെൺകുട്ടി 10 രൂപ നോട്ടിൽ എഴുതി വിട്ടത്. ഒരു ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ ഫോട്ടോ പുറത്തുവന്നിരിക്കുന്നത്. “ട്വിറ്റർ, നിൻറെ ശക്തി കാണിക്കൂ. ഏപ്രിൽ 26ന് അവളുടെ വിവാഹം കഴിയുന്നതിനു മുൻപ് സന്ദേശം വിശാൽ അറിയണം. സ്നേഹിക്കുന്ന രണ്ട് ഹൃദയങ്ങൾ ഒന്നിക്കട്ടെ. നിങ്ങൾക്ക് പരിചയമുള്ള വിശാൽ എന്ന് ആളുകളെ ദയവായി ടാഗ് ചെയ്യൂ” – എന്ന അടിക്കുറിപ്പോടെ ആണ് ഇയാൾ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
രസകരമായ നിരവധി മറുപടികളാണ് വന്നുകൊണ്ടിരിക്കുന്നത്. “വിശാൽ എന്ന വ്യക്തിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണം, ഇല്ലെങ്കിൽ ആ പെൺകുട്ടിയുടെ വീട്ടിലേക്ക് വിശാൽ എന്ന് പേരുള്ളവരുടെ ഘോഷയാത്ര ആയിരിക്കും നടക്കുക” – ഇതാണ് ഒരു വ്യക്തി എഴുതിയത്. “എൻറെ പേര് വിശാൽ എന്നാണ്. എന്നാൽ ആ പെൺകുട്ടിയുടെ കാമുകൻ ഞാനല്ല. പക്ഷേ ആ പെൺകുട്ടിക്ക് ഒരു ജീവിതം നൽകാൻ ഞാൻ തയ്യാറാണ്” – ഇതാണ് വിശാൽ എന്ന് പേരുള്ള മറ്റൊരു വ്യക്തി എഴുതിയിരിക്കുന്നത്.