മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വീണ നായർ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന നിരവധി ടെലിവിഷൻ പരിപാടികളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യ കലാപാത്രങ്ങൾക്ക് പുറമേ അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ താരം പറഞ്ഞ കുറച്ചു വാക്കുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന് പണ്ട് തടിച്ച ശരീരപ്രകൃതം ആയിരുന്നു. എന്നാൽ പിന്നീട് താരം വളരെ വലിയ രീതിയിൽ ആയിരുന്നു. ഇപ്പോൾ ഒരു ടെലിവിഷൻ പരിപാടികൾ പങ്കെടുത്തുകൊണ്ട് താരം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. അനീസ് കിച്ചൻ എന്ന പരിപാടിയിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
വീണ ചിരിക്കുന്ന സമയത്ത് നടി ഖുശ്ബുവിന്റെ ചായ തോന്നുന്നു എന്നാണ് അവതാരിക പറഞ്ഞത്. ഇതിനു മറുപടി ആയിട്ടാണ് വീണ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. വണ്ണം വെച്ചതുകൊണ്ടാണ് പലരും കാണാൻ കുശ്ബുവിനെ പോലെയുണ്ട് എന്ന് പറയുന്നത് എന്നാണ് വീണ പറയുന്നത്. അതേസമയം മെലിഞ്ഞിരുന്ന സമയത്ത് തന്നെ കാണുവാൻ നടി കാവ്യാമാധവന്റെ ചായ ഉണ്ട് എന്ന് പലരും പറഞ്ഞിരുന്നു എന്നും കുറച്ചു വണ്ണം കൂടിയപ്പോൾ അത് മാറി മഞ്ജു വാര്യരെ പോലെയുണ്ട് എന്നും പലരും പറഞ്ഞിരുന്നു എന്നാണ് വീണ പറയുന്നത്.
അതേസമയം നല്ല രീതിയിൽ മെലിഞ്ഞിരുന്ന സമയത്ത് നടി ആനിയെ പോലെ ഉണ്ട് സാമ്യത എന്നും പലരും പറഞ്ഞിരുന്നു എന്നാണ് വീണ പറയുന്നത്. താൻ എപ്പോഴും വലിയ രീതിയിൽ സംസാരിക്കുന്ന ആളാണ് എന്നും വീട്ടിൽ അമ്മയും നന്നായി സംസാരിക്കുന്ന ആളാണ് എന്നും എന്നാൽ അച്ഛൻ അത്ര നന്നായി സംസാരിക്കില്ല എന്നും ഒരുപാട് ആളുകൾ സംസാരം നിർത്താൻ പോലും പറഞ്ഞിട്ടുണ്ട് എന്നുമാണ് വീണ തമാശ രൂപത്തിൽ പറയുന്നത്. ഇതൊന്നും കേട്ടിട്ട് താൻ നന്നായില്ല എന്നും താൻ ഒരു കോട്ടയം കാരിയാണ് എന്നും അതുകൊണ്ടുതന്നെ താൻ ഇങ്ങനെ നിർത്താതെ സംസാരിക്കുന്നു എന്നുമാണ് വീണ പറയുന്നത്.