സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമാ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. മറിച്ച് അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് മലയാളികൾക്ക് എന്നും കൂടുതൽ കൗതുകം. ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം ആണ് എപ്പോഴും ഓൺലൈൻ മാധ്യമങ്ങൾ നൽകാറുള്ളത്. കാരണം സിനിമാതാരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയുവാൻ ആണ് മലയാളികൾക്ക് എന്നും ഒരു ഉത്സാഹം ഉള്ളത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ രണ്ട് ചെറിയ കുട്ടികളുടെ ചിത്രങ്ങളാണ് തരംഗമായി മാറി കൊണ്ടിരിക്കുന്നത്. മലയാളസിനിമയിലെ ഒരു യുവ സൂപ്പർതാരത്തിൻ്റെ രണ്ടു മക്കളാണ് ഇവർ. ആരൊക്കെയാണ് ഇവർ എന്ന് നിങ്ങൾക്ക് മനസ്സിലായോ? മലയാള സിനിമയിലെ ഭാവി വാഗ്ദാനങ്ങളാണ് ഇവർ രണ്ടുപേരും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.
നിവിൻ പോളിയുടെ മക്കളാണ് ഇവർ രണ്ടുപേരും എന്ന കാര്യം ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. രണ്ടു മക്കളാണ് നിവിൻ പോളിക്ക് ഉള്ളത്. റിന്ന ജോയ് എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. 2010 വർഷത്തിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് മക്കൾ ആണ് ഉള്ളത്. ദാവീദ് പോളി എന്നാണ് ആൺകുട്ടിയുടെ പേര്. അതേസമയം റോസ് ട്രീസാ എന്നാണ് പെൺകുട്ടിയുടെ പേര്. പെൺകുട്ടിക്ക് ആണ് കൂടുതൽ അച്ഛൻറെ ഛായ കിട്ടിയിട്ടുള്ളത് എന്നാണ് ആരാധകർ പറയുന്നത്.
അതേസമയം തുറമുഖം എന്ന സിനിമയിലാണ് നിവിൻ പോളി അടുത്തതായി അഭിനയിക്കുന്നത്. രാജീവ് രവി ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നിമിഷ സജയൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. അതേസമയം ഇന്ദ്രജിത്ത് സുകുമാരനാണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുപോലെതന്നെ അർജുൻ അശോകൻ സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്.