ഒടുക്കം മമ്മൂക്ക വരെ ഇടപെട്ടു- വെള്ളറടയിൽ നടന്ന പ്രശ്നത്തെക്കുറിച്ച് പ്രശസ്ത താരം അസീസ് നെടുമങ്ങാട്

ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ വച്ച് മലയാളികൾക്ക് ഏറെ പരിശുദ്ധനായ അസീസ് നെടുമങ്ങാട് ഇപ്പോൾ മനസ്സ് തുറക്കുകയാണ് മിമിക്രി വേദികളിലൂടെയും മിനിസ്ക്രീനിലും സിനിമയിലും എല്ലാം തന്നെ നിറസാന്നിധ്യമാണ് ഈ താരത്തിന്റെത് ആക്ഷൻ ഹീറോ ബിജുവിനെ ആൾക്കാരെ ചിരിപ്പിച്ച കഥാപാത്രം നമുക്ക് അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ല.

ഒരിക്കൽ ഒരു പരിപാടിയിൽ വൈകി എത്തിയതിന് താരത്തിനും ടീമിനും മർദ്ദനം ഏൽക്കേണ്ടി വന്നത് വലിയ വാർത്തയായിരുന്നു ഇന്നിപ്പോൾ എന്താണ് അവിടെ നടന്നത് എന്ന് വ്യക്തമാക്കുകയാണ് ഈ താരം. ഗായകൻ എംജി ശ്രീകുമാർ ഹോസ്റ്റ് ചെയ്യുന്ന പറയാൻ നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് താരം ഇതിനെക്കുറിച്ച് വിശദമാക്കിയത്

വെള്ളറടയിലെ അടിയില്‍ നടന്നത് എന്താണ്? എന്ന് എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അശീസ്. നടന്നത് അത്രയും പറയാം, ബാക്കിയൊന്നും ഓര്‍മ്മയില്ല. ദുബായില്‍ സുരാജേട്ടന്റെ പ്രോഗ്രാം കഴിഞ്ഞ് വരികയായിരുന്നു. പരിപാടി കുറച്ച്‌ വൈകിപ്പോയി. എയര്‌പോര്‍ട്ടില്‍ നിന്നും ഇറങ്ങാന്‍ വൈകി. അവര്‍ രണ്ട് മൂന്ന് മാസം കൊണ്ട് അമ്ബല പരിപാടി നടത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന ടീമായിരുന്നുവെന്നും അസീസ് പറയുന്നു. ഒമ്ബത് മണിയുടെ പരിപാടിയ്ക്ക എത്തുമ്ബോള്‍ പതിനൊന്ന് മണിയാകാറായി. ഗ്രീന്‍ റൂമില്‍ കയറിയത് മാത്രം ഓര്‍മ്മയുണ്ട്. അത് മടലാണോ കൈ ആണോ എന്നറിയില്ല. തലയ്ക്ക് ഒരു അടി വീണു. പിന്നെ എനിക്ക് ഓര്‍മ്മയില്ല. കിളിയൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. അത് തന്നെ.

എനിക്ക് ബോധം വരുമ്ബോള്‍ പരിപാടിയുടെ ഇടവേളയായിട്ടുണ്ടായിരുന്നു. എന്നെ കൊണ്ട് അവര്‍ സ്‌കിറ്റ് കളിപ്പിച്ചു. അവരുടെ നാട്ടില്‍ അല്ലേ നമ്മള്‍ നില്‍ക്കുന്നത്. എനിക്ക് മൊത്തം ഒരു മത്ത് പോലെയായിരുന്നു അടി കിട്ടിയിട്ട്. പക്ഷെ ജനം ചിരിച്ചുവെന്നാണ് പറയുന്നത്. ചെയ്ത് ചെയ്ത് ശീലമായത് കൊണ്ട് പെട്ടെന്ന് ഓര്‍മ്മ വരുമല്ലോ അത് വച്ച്‌ കളിച്ചതാണ്. നമ്മളെ ടീം ആരും പൈസ വാങ്ങിയില്ല. പിന്നെ ഞങ്ങളുടെ ട്രൂപ്പ് കേസ് കൊടുത്തു. അത് ഭയങ്കര പ്രശ്‌നമായി മാറി. ഒടുവില്‍ മമ്മൂക്ക വരെ ഇടപെട്ടു. ഒടുവില്‍ ഒത്തു തീര്‍പ്പാക്കി. അതിന് ശേഷവും അവിടെ പരിപാടിയ്ക്ക് പോയി. കൃത്യസമയത്ത് തന്നെ എത്തി. തല്ലിയന്‍ ബിപിന്‍ എന്നൊരു പയ്യനാണ്. അവന്‍ നാട്ടില്‍ ഇപ്പോള്‍ ഭയങ്കര ഫെയ്മസാണ്. ഞങ്ങള്‍ ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. വരും കാണും പോകുമെന്നും അസീസ് പറയുന്നു.