മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രമേശ് പിഷാരടി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചില സിനിമകൾ താരം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കോമേഡിയൻമാരിൽ ഒരാളാണ് രമേശ് പിഷാരടി.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വളരെ രസകരമായ പോസ്റ്റുകൾ ആണ് താരം സമൂഹമാധ്യമങ്ങളിൽ എപ്പോഴും പങ്കുവയ്ക്കുന്നത്. ഇനിയിപ്പോൾ സാധാരണ പോസ്റ്റുകൾ ആണെങ്കിൽ പോലും ഇതിൻറെ എല്ലാം ക്യാപ്ഷൻ ചിരിപ്പിക്കുന്നത് ആയിരിക്കും. ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് വളരെ പെട്ടെന്നാണ്.
അടുത്തിടെ സമൂഹമധ്യമങ്ങളിൽ ഒരു ഇൻസ്റ്റാഗ്രാം റീല് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാസർകോട് ഭാഗത്ത് നിന്നുമുള്ള ഒരു ഇൻഫ്ലുവൻസായിരുന്നു ഈ റിയൽ ചെയ്തത്. ബ്രിട്ടീഷുക്കാരെ പോലെ വെളുത്ത ചർമം കിട്ടുവാൻ ഉപയോഗിക്കേണ്ട ഒരു ക്രീമിനെ ആയിരുന്നു ഇദ്ദേഹം പരിചയപ്പെടുത്തിയത്. ഇദ്ദേഹത്തിൻറെ ഭാഷയും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടു. തനി നാടൻ കാസർകോട് ശൈലിയിലാണ് ഇദ്ദേഹം സംസാരിക്കുന്നത്. ഇതിൽ ഇദ്ദേഹം പ്രയോഗിക്കുന്ന ഒരു വാചകമാണ് ബെളുത്തിട്ട് പാറുക എന്നത്. ഇപ്പോൾ ഇതിനെ ഉപയോഗിച്ച് ആണ് രമേശ് പിഷാരടി രസകരമായ ഒരു ട്രോൾ ഉണ്ടാക്കിയിരിക്കുന്നത്.
2006 കാലഘട്ടത്തിലെ ഒരു ഫോട്ടോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. ഒരു സായിപ്പിനെ പോലെ വേഷം കെട്ടി ആണ് രമേശ് പിഷാരടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടെലിവിഷൻ സ്റ്റേജ് പരിപാടികൾ ചെയ്തു നടന്നിരുന്ന കാലത്ത് എടുത്ത ഒരു ചിത്രമാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. തനി കാസർകോട് ശൈലിയിലാണ് താരം ഈ ചിത്രത്തിലെ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എപ്പോഴും പോലെ തന്നെ സംഭവം കിടുക്കി എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.