ഇപ്പോൾ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഹൈദരാബാദ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിമാരുടെ ചിത്രങ്ങൾ അസലിയ ചുവയുള്ളത് ആക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് ആണ് ഇയാളെ പോലീസ് പിടികൂടിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ കോലാ സീമ ജില്ലയിൽ താമസിക്കുന്ന വെങ്കിട്ട വീര രാജു ആണ് ഇദ്ദേഹം. 30 വയസ്സ് ആണ് ഇയാളുടെ പ്രായം.
സൈബരാബാദിൽ രജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തെലുങ്ക് സിനിമയിൽ അഭിനയിക്കുന്ന നടിമാരുടെ ചിത്രങ്ങളാണ് ഇയാൾ ഉപയോഗിച്ചിരിക്കുന്നത്. ഇയാൾ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു എന്ന് മാത്രമല്ല ട്വിറ്റർ വ്യാജ അക്കൗണ്ടുകളും ഇയാൾക്ക് ഉണ്ടായിരുന്നു. നടിമാരെ എല്ലാം ഇയാൾ കൃത്യമായി ഫോളോ ചെയ്തിരുന്നു.
നടിമാർ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഇയാൾ ഡൗൺലോഡ് ചെയ്തു വെക്കും. എന്നിട്ട് മോർഫ് ചെയ്ത് അശ്ലീലചുവയുള്ളതാക്കി മാറ്റും. എന്നിട്ട് ഇതെല്ലാം മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കും. ഏകദേശം 20 നടിമാരുടെ ചിത്രങ്ങളാണ് ഇയാൾ ഇത്തരത്തിൽ മോർഫ് ചെയ്തത്. പിന്നീട് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നടിയും അവതാരികയും ആയിട്ടുള്ള ഒരു നടി ആണ് പോലീസിൽ പരാതി നൽകിയത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ആണ് പോലീസ് ഇയാളെ പിടികൂടിയത്.
ഇയാളെ പിടികൂടി എന്ന വാർത്ത വന്നതോടെ കേരളത്തിലും ധാരാളം ആളുകൾ ഇപ്പോൾ ആശങ്കയിലാണ്. ഇതൊന്നും അത്ര വലിയ കുറ്റമല്ല എന്നു കരുതിയാണ് പല മലയാളികളും ഇത്തരത്തിൽ നടിമാരുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. നടിമാർ ഒന്നും കേസിനു പിന്നാലെ പോകില്ല എന്ന ധൈര്യത്തിലാണ് ഇവർ ഇത്തരത്തിൽ ചെയ്യുന്നത്. അതേസമയം നിരവധി ആളുകൾക്ക് പ്രായപൂർത്തി പോലുമായിട്ടില്ല എന്നതാണ് മറ്റൊരു സത്യം.