മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അദിൽ ഇബ്രാഹിം. ഇപ്പോൾ ഇദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ്. ഇദ്ദേഹത്തിന് ഇൻബോക്സിൽ വന്ന ചില മെസ്സേജുകൾ ആണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇത്തരം മെസേജുകൾ തനിക്ക് തുടർച്ചയായി വരാറുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. മതത്തിൻറെ പേരിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള മെസ്സേജുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ സപ്പോർട്ട് ആയി രംഗത്തെത്തിയിരിക്കുന്നത്.
“നീ ഒരു മുസ്ലിം ആണ്. പക്ഷേ നീ ഈ രാജ്യത്താണ് ജീവിക്കുന്നത്. നീ ഒരു മുസ്ലിം ആയിട്ടാണ് ഈ രാജ്യത്ത് ജീവിക്കുന്നത്. പക്ഷേ ഹിന്ദുയിസത്തിൽ നിനക്ക് വളരെ മോശമായ ഒരു കാര്യം സംഭവിക്കുന്നത് ആലോചിക്കുക. ഞങ്ങൾ നിന്നെ ഒരിക്കലും വിടില്ല. ഇന്ത്യക്കാരൻ എന്ന നിലയിലും ഹിന്ദുക്കൾ എന്ന നിലയിലും ഞങ്ങൾ നിന്നോട് ചെയ്യാനുള്ളത് ചെയ്യും. ഈ രാജ്യത്ത് ജീവിക്കുമ്പോൾ ഈ രാജ്യത്ത് അതിൻറെതായ ഹിന്ദു മതം ഉണ്ടെന്ന് മനസ്സിലാക്കുക. ഞങ്ങളുടെ ഹിന്ദുമതത്തിന്റെ അടുത്ത് പോലും വരരുത്. ഇനിയും തിരിച്ചു പോകാൻ സമയമുണ്ട്. അതല്ലെങ്കിൽ അതൊരു വളരെ മോശം ആയിരിക്കും ഓർക്കുക” – ഇതാണ് ഒരു വ്യക്തി ഇദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ അയച്ച മെസ്സേജ്. അയച്ച വ്യക്തിക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് തന്നെ ഇയാൾ എന്താണ് ഉദ്ദേശിച്ചത് എന്ന് കൃത്യമായി മനസ്സിലായിട്ടില്ലെങ്കിലും ഒരു ഏകദേശ തർജ്ജമ ഇങ്ങനെയാണ്.
ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് എത്തുകയാണ് ആദിൽ. “കഴിഞ്ഞ രണ്ടു കൊല്ലമായി ഇത്തരത്തിലുള്ള മെസ്സേജുകൾ വന്നുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ആദ്യം സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ വളരെ സജീവമാണ്. ഞാനാരാണ് എന്നു ഒട്ടും അറിയാത്ത ആളുകളാണ് എന്നെ പറ്റി ഇത്തരത്തിലുള്ള മെസ്സേജുകൾ അയക്കുന്നത്. ചിലപ്പോൾ മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് ആവണം. ഇത്തരത്തിലുള്ള മെസ്സേജുകളോടുള്ള എൻറെ ആദ്യത്തെ മറുപടിയാണ് ഇത്. എന്നെ സംബന്ധിച്ച് ഞാൻ ഒരു പൂർണ്ണതയുള്ള വ്യക്തിയാണ്. ഞാൻ ആരിൽ നിന്നും അഭിപ്രായം തേടുന്നില്ല. ഞാൻ ആരെയും ഒരു വിശ്വാസവും പിന്തുടരാൻ പ്രേരിപ്പിക്കുന്നില്ല. ഞാൻ എനിക്ക് താല്പര്യപ്പെടുന്ന വിശ്വാസം പിന്തുടർന്നു കൊള്ളട്ടെ. ഇത്തരം കാര്യങ്ങൾ ഞാൻ ഷെയർ ചെയ്യാറില്ല. പക്ഷേ ഇതിന് ഒരു അവസാനം കാണുന്നില്ല. ഇത് സിമ്പതി പിടിച്ചു പറ്റാനോ ചർച്ചകൾക്ക് തുടക്കം കുറിക്കാനും വിദ്വേഷം വളർത്താനും അല്ല. ഇത്തരത്തിലുള്ള ഒരുപാട് മെസ്സേജുകൾ ആണ് പല ഐഡികളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്” – താരം പറയുന്നു.
അതേസമയം നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 2019 വർഷത്തിൽ ആയിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത്. ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര് നമിത ഗിരിധരൻ എന്നാണ്. മിശ്രവിവാഹം ആയിരുന്നു ഇത്. ഒരുപക്ഷേ അതുകൊണ്ട് ആയിരിക്കണം ഒരു വിഭാഗം ആളുകളുടെ അടുത്തുനിന്നും ഇത്തരത്തിലുള്ള മെസ്സേജുകൾ ഇദ്ദേഹത്തിന് കേൾക്കേണ്ടിവരുന്നത്. എന്തായാലും ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി പിണറായി വിജയൻ സ്വീകരിക്കണമെന്നാണ് മലയാളികൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.