മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റൺബീർ കപൂർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് പോലും ലഭിക്കാത്ത സ്വീകരണമാണ് ഇദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് ആലിയ ഭട്ട്. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് പതിവാണ്.
അടുത്തിടെ ഇവർ രണ്ടുപേരും ഒന്നിച്ചു എത്തിയ ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. വളരെ മികച്ച കളക്ഷൻ റിപ്പോർട്ട് ആണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ചിത്രം ഇതിനോടകം 300 കോടി രൂപയോളം കളക്ഷൻ സ്വന്തമാക്കി എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഇപ്പോൾ ഇവരുടെ ഒരു പുതിയ വീഡിയോ ആണ് പുറത്തുവരുന്നത്. ഒരു പൊതു പരിപാടിക്ക് വേണ്ടി ഇവർ എത്തിയപ്പോൾ ആയിരുന്നു ഈ സംഭവം നടന്നത്.
ഭർത്താവിൻറെ അലസമായി കിടക്കുന്ന മുടി ശരിയാക്കുവാൻ ശ്രമിക്കുകയായിരുന്നു ആലിയ. എന്നാൽ ഭാര്യ ആണ് എന്ന് പോലും നോക്കാതെ കൈ തട്ടി മാറ്റുകയാണ് രൺബീർ കപൂർ ചെയ്തത്. ഇതുമാത്രമല്ല ആലിയ ഭട്ട് അമ്മയാകാൻ പോവുകയാണ്. അത്തരത്തിൽ ഒരു സ്ത്രീയെ അപമാനിച്ചതിലൂടെ മുഴുവൻ സ്ത്രീ സമൂഹത്തെയും ആണ് കപൂർ അപമാനിച്ചത് എന്നാണ് മലയാളികൾ പറയുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ രംഗത്ത് വരുന്നത്.
ഇപ്പോൾ ഏകദേശം അഞ്ചുമാസം ഗർഭിണിയാണ്. ഇനി നാലു മാസങ്ങൾ കൂടി കഴിഞ്ഞാൽ ആയിരിക്കും ആലിയ പ്രസവിക്കാൻ പോകുന്നത്. ആലിയ ജന്മം നൽകുന്നത് ഇരട്ടക്കുട്ടികൾക്ക് ആയിരിക്കും എന്നാണ് ജ്യോത്സ്യന്മാർ പ്രവചിക്കുന്നത്. ഇരട്ട കുട്ടികൾ ആണ് എങ്കിൽ അതിൽ ഒരെണ്ണം ആൺകുട്ടിയും ഒരെണ്ണം പെൺകുട്ടിയും ആയിരിക്കും എന്നാണ് മറ്റൊരു ജോത്സ്യൻ പ്രവചിക്കുന്നത്. അതേസമയം ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ഹെൽത്തി ബേബി ആയിരുന്നാൽ മതി എന്നാണ് ഇവരുടെ ആരാധകർ പറയുന്നത്.