മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രേവതി. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. ഇന്നും സിനിമ മേഖലയിൽ ഇവർ വളരെ സജീവമാണ്. ഒരു നടി എന്നതിന് പുറമെ ഒരു എഴുത്തുകാരിയും സംവിധായികയും കൂടിയാണ് ഇവർ. ഇവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ഇടയ്ക്കിടെ ചർച്ചയാക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇവരുടെ മകളുമായി ബന്ധപ്പെട്ടതു.
ഇവർ വിവാഹമോചനം നേടിയ നടിമാരിൽ ഒരാൾ ആണ്. വിവാഹമോചനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ട് ആയിരുന്നു ഇവരുടെ കുഞ്ഞ് ജനിച്ചത്. ഇതുമായി ബന്ധപ്പെട്ട ധാരാളം ഗോസിപ്പ് വാർത്തകൾ അന്നത്തെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. യഥാർത്ഥത്തിൽ സത്യാവസ്ഥ എന്താണ് എന്നറിയുമോ?
നടനും സംവിധായകനും ചായാഗ്രഹകനും ആയിട്ടുള്ള സുരേഷ് ചന്ദ്രമേനോൻ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുന്നത്. എന്നാൽ പിന്നീട് ഇരുവർക്കും ഒത്തുപോകാൻ പറ്റാത്ത അവസ്ഥ വരുകയായിരുന്നു. ഇതിനുശേഷമാണ് ഇരുവരും ഇവരുടെ വിവാഹബന്ധം നിയമപരമായി വേർപെടുത്തിയത്. ഇപ്പോൾ രേവതിക്ക് ഒരു കുട്ടിയുണ്ട്. മഹി എന്നാണ് കുട്ടിയുടെ പേര്. ഏഴ് വയസ്സാണ് ഇപ്പോൾ കുട്ടിയുടെ പ്രായം.
ഐവിഎഫ് ചികിത്സയിലൂടെ ആണ് താരം ഒരു കുഞ്ഞിന് ജന്മം നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. ഭർത്താവുമായി വേർപിരിഞ്ഞ ശേഷമാണ് താരം ഒരു കുഞ്ഞിനെ വേണം എന്ന തീരുമാനമെടുത്തത്. ഈ കുട്ടി തൻറെ രക്തത്തിൽ ഉള്ളതാണ് എന്നും മറ്റൊന്നും ഇപ്പോൾ വെളിപ്പെടുത്താൻ താല്പര്യം ഇല്ല എന്നുമാണ് രേവതി പണ്ടത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്തായാലും മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങൾ നമ്മൾ തേടി പോകേണ്ട എന്ന നിലപാട് ആണ് ഇപ്പോൾ മലയാളികൾ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്.