മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അഹാന കൃഷ്ണകുമാർ. കൃഷ്ണകുമാർ എന്ന നടൻറെ മകളാണ് ഇദ്ദേഹം. അദ്ദേഹത്തിന് നാലു പെൺമക്കളാണ് ഉള്ളത്. അതിൽ മൂത്ത കുട്ടിയാണ് അഹാന കൃഷ്ണകുമാർ. ഇന്ന് മലയാള സിനിമയിലെ മുൻനിര യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് അഹാന കൃഷ്ണകുമാർ.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. രാജീവ് രവി ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. തിയേറ്ററിൽ മാത്രമായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ടിവി ചാനലുകളിലും ഒന്നും തന്നെ ഈ സിനിമ റിലീസ് ചെയ്തിട്ടില്ല. ഒരു സമയം ഉണ്ടായിരുന്നു എന്നും അന്ന് കാണാത്ത ആളുകൾ ഇന്ന് കാണേണ്ട എന്ന നിലപാട് ആണ് സംവിധായകൻ ഈ സിനിമയുടെ കാര്യത്തിൽ സ്വീകരിച്ചത്.
അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അഹാന കൃഷ്ണകുമാർ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രം വൈറലായി മാറുകയും ചെയ്തു. ചിത്രത്തിനൊപ്പം അതിനുതാഴെ താരം നൽകിയ ക്യാപ്ഷൻ കൂടി വൈറലാവുകയാണ് ഇപ്പോൾ.
“നിങ്ങൾ ഏറ്റവും കൂടുതൽ ഗോസിപ്പ് ചെയ്യുന്നത് ആരുടെ ഒപ്പമാണ്? ആ വ്യക്തിയെ ടാഗ് ചെയ്യൂ. ഞാൻ ഏറ്റവും കൂടുതൽ ആ കാര്യങ്ങൾ സംസാരിക്കുന്നത് അമ്മയുടെ ഒപ്പം ആണ്” – ഇതായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി താരം നൽകിയത്. അമ്മയും മകളും മികച്ച സുഹൃത്തുക്കളാണ് എന്നും അതുകൊണ്ടാണ് അവർക്ക് ഇത്തരം കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കാൻ സാധിക്കുന്നത് എന്നുമാണ് മലയാളികൾ ഇപ്പോൾ പറയുന്നത്. അതേസമയം ഒരു വിഭാഗം ആളുകൾ ഇപ്പോൾ ചൊറി കമൻറ് ആയി എത്തിയിട്ടുണ്ട്. എത്ര വലിയ അടുപ്പം ഉണ്ടെങ്കിലും പെൺകുട്ടികൾ ഇത്തരം കാര്യങ്ങൾ ഒന്നും അമ്മയോട് സംസാരിക്കാൻ പാടില്ല എന്നൊക്കെയാണ് ഒരു വിഭാഗം മലയാളികൾ പറഞ്ഞുകൊണ്ട് എത്തുന്നത്.