മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുക്ത. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. മലയാളത്തിലെ നിരവധി സൂപ്പർതാരങ്ങളുടെ നായികയായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് താരം. എന്നാൽ വിവാഹ ശേഷം താരം സിനിമയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുക്കുകയായിരുന്നു.
ഇപ്പോൾ ശക്തമായ തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയാണ് മുക്ത. ഒരു മകളാണ് താരത്തിന് ഉള്ളത്. കയാര എന്നാണ് മകളുടെ പേര്. എങ്കിലും കണ്മണി എന്നാണ് മകളെ വീട്ടിൽ വിളിക്കുന്നത്. ഈ പേരിൽ തന്നെയാണ് ആരാധകർക്കിടയിലും താരം അറിയപ്പെടുന്നത്.
കണ്മണിക്ക് ഇപ്പോൾ ഏകദേശം ആറു വയസ്സാണ് ഉള്ളത്. ഇപ്പോൾ മകളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വാർത്ത പങ്കുവെച്ചുകൊണ്ട് എത്തുകയാണ് മുക്ത. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന മകൾ പോകുമ്പോൾ വീട്ടിലുള്ള താൻ കമ്മുവിനെ ഒരുപാട് മിസ്സ് ചെയ്യും എന്നാണ് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. നിരവധി ആളുകളാണ് ഇതിൻറെ താഴെ ആശ്വാസ കമൻറുകൾ ആയി എത്തുന്നത്.
“സ്കൂളിലെ ആദ്യ ദിനം ആശംസിക്കുന്നു കൺമണി കുട്ടി. നീ ശക്തയും ധീരയും മിടുക്കിയും ആയ ഒരു പെൺകുട്ടി ആണെന്ന് എനിക്കറിയാം. നിൻറെ സ്കൂളിലെ ആദ്യ ദിനത്തിൽ നിനക്ക് വളരെയധികം സുഹൃത്തുക്കളെ ലഭിക്കും എന്നതും ഉറപ്പാണ്. ഐ ലവ് യു. ഐ മിസ്സ് യു കമ്മു” – ഇതാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അടുത്തിടെ ആണ് സ്കൂളുകൾ തുറന്നത്. സാധാരണക്കാരുടെ മക്കളെ പോലെ തന്നെ താരങ്ങളുടെ മക്കളും സ്കൂളിൽ പോകുന്നുണ്ട്. ഈ വാർത്തകളെല്ലാം തന്നെ വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ നൽകുന്നത്.