മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിവ്യ ഉണ്ണി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം തന്നെ ഇവർ നായികയായിട്ട് അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇവർ.
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല താരം. എങ്കിലും നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിലെ പ്രേക്ഷകർക്കിടയിൽ ഇപ്പോഴും ചർച്ചാവിഷയമായി മാറാറുണ്ട്. ഇപ്പോഴും നടിയുടെ പഴയ സിനിമകളും ശാലീന സൗന്ദര്യ ലുക്കും എല്ലാം ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ട്. എന്നാണ് താരം സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നാണ് ഇപ്പോൾ ആരാധകർ എല്ലാവരും ചോദിക്കുന്നത്. അതേസമയം സിനിമ മേഖലയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തു താരമെങ്കിലും നൃത്ത മേഖലയിൽ താരം വളരെ സജീവമായി തന്നെ തുടരുകയാണ്.
അതേസമയം വളരെ ചെറിയ പ്രായത്തിൽ തന്നെയാണ് താരം സിനിമ മേഖലയിൽ എത്തിയത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു താരം സിനിമയിൽ എത്തുന്നത്. ആ സമയം മുതൽ തന്നെ താൻ വലിയ ഒരു മോഹൻലാൽ ആരാധകർ ആയിരുന്നു എന്നാണ് താരം പറയുന്നത്. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇതിനുശേഷം വർണ്ണപകിട്ട് എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. അതായത് താരത്തിന്റെ രണ്ടാമത്തെ സിനിമ ലാലേട്ടന്റെ കൂടെ ആയിരുന്നു എന്നർത്ഥം.
ഒരു മോഹൻലാൽ ആരാധികയ്ക്ക് ഇതിൽ കൂടുതൽ എന്താണ് വേണ്ടത് എന്നാണ് താരം ചോദിക്കുന്നത്. മോഹൻലാലിനൊപ്പം താരം സിനിമ ചെയ്യുന്നതും പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെയായിരുന്നു. പിന്നീട് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു മറവത്തൂർ കനവ് എന്ന സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.