മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൂനം ബജ്വ. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചൈന ടൗൺ എന്ന സിനിമയിലെ മൂന്ന് നായികമാരിൽ ഒരു നായിക ആയിരുന്നു പൂനം ബജ്വ. ധാരാളം ആരാധകരെ ആണ് താരം മലയാളത്തിൽ നിന്നും സ്വന്തമാക്കിയത്.
ഗ്ലാമർ വേഷങ്ങളിൽ ആയിരുന്നു താരം അന്യഭാഷകളിൽ അധികവും പ്രത്യക്ഷപ്പെട്ടത്. താരം ഇടയ്ക്ക് ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. പിന്നീട് റോമിയോ ആൻഡ് ജൂലിയറ്റ് എന്ന സിനിമയിലൂടെ ആയിരുന്നു താരം തിരിച്ചുവന്നത്. പ്രധാന നായിക അല്ലായിരുന്നു കൂടി താരം ഈ സിനിമയിലെ വേഷം സ്വീകരിച്ചു. ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.
“തമിഴിൽ നിന്നും ഇടവേള എടുക്കാൻ തീരുമാനിച്ചിരുന്നില്ല. റോമിയോ ആൻഡ് ജൂലിയറ്റ് സിനിമയുടെ കഥ കേട്ടപ്പോൾ നല്ലൊരു സിനിമ ആയിരിക്കും എന്ന് തോന്നി. അതിൻറെ ഭാഗമാകണം എന്ന് കരുതി. അങ്ങനെയാണ് ആ സിനിമ ചെയ്യുവാൻ തീരുമാനിച്ചത്. വളരെ ബോൾഡ് ആയിട്ടുള്ള ഒരു പെൺകുട്ടിയുടെ കഥാപാത്രമാണ് അവതരിപ്പിച്ചത്. ഒരുപാട് ആസ്വദിച്ചാണ് ചെയ്തത്. എൻറെ കഥാപാത്രത്തിന് ഇമ്പാക്ട് ഉണ്ടാക്കാൻ ഉള്ള അത്രയും സീനുകൾ ഉണ്ടായിരുന്നു” – പൂനം പറയുന്നു.
“നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെ ആവില്ല. ചില ആളുകൾക്ക് ഒരു സിനിമയിൽ രണ്ടു നായികമാർ പോവില്ല എന്ന ബോധം ഒക്കെയുണ്ട്. പക്ഷേ അത് വെറും തെറ്റിദ്ധാരണയാണ്. ഞാനും ഹൻസികയും തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. ഞങ്ങൾ വളരെ സ്നേഹത്തോടെയാണ് സിനിമ പൂർത്തിയാക്കിയത്. ഹൻസിക വളരെ വിനയം ഉള്ള പെൺകുട്ടിയാണ്. സിനിമ ലൊക്കേഷനിലെ മിക്ക ആളുകളെയും ഞാൻ ആദ്യത്തെ ദിവസം മാത്രമാണ് കാണുന്നത്. അന്ന് എനിക്ക് ധരിക്കേണ്ടി വന്നത് ഒരു വെള്ള ഷർട്ട് മാത്രമായിരുന്നു. പാൻറ് ഉണ്ടായിരുന്നില്ല. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒന്നായിരുന്നു അത്” – താരം പറയുന്നു.