കന്നഡ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാൾ ആയിരുന്നു പുനീത് രാജ്കുമാർ. കേരളത്തിൽ ധാരാളം ആരാധകർ ആയിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. അടുത്തിടെ ആയിരുന്നു ഇദ്ദേഹം ഹൃദയാഘാതം മൂലം അന്തരിക്കുന്നത്. വെറും 46 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന് പ്രായം. മലയാളത്തിൽ നിന്നും നിരവധി താരങ്ങളായിരുന്നു ഇദ്ദേഹത്തിൻറെ വീട് സന്ദർശിച്ചത്. നിരവധി താരങ്ങൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തുകയും ചെയ്തു.
ഇപ്പോൾ വളരെ ശുഭകരമായ ഒരു വാർത്ത ആണ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യ തന്നെയാണ് ഈ വിശേഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് അശ്വിനി പുനീത് ഈ വാർത്ത പങ്കുവെച്ചത്. നിരവധി ആരാധകർ ആണ് ഇതിൻറെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തുന്നത്. എന്നാൽ ഇത് കാണാൻ അദ്ദേഹം ഇല്ലാതെ പോയല്ലോ എന്നാണ് ആരാധകർ പറയുന്നത്.
സന്തോഷ വാർത്ത എന്താണ് എന്ന് അറിയുമോ? കർണാടകയിലെ പ്രശസ്ത യൂണിവേഴ്സിറ്റികളിൽ ഒന്നാണ് യൂണിവേഴ്സിറ്റി ഓഫ് മൈസൂർ. കഴിഞ്ഞ ചൊവ്വാഴ്ച ആണ് ഈ വാർത്ത അവർ പുറത്തുവിടുന്നത്. ഇവർ പുനിത് രാജ് കുമാറിന് ഹോണററി ഡോക്ടറേറ്റ് നൽകിയിരിക്കുകയാണ്. അദ്ദേഹത്തിൻറെ ഭാര്യ യൂണിവേഴ്സിറ്റി ഓഫ് മൈസൂർ അധികൃതർക്ക് നന്ദി അറിയിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കെടുക്കുകയും ചെയ്തു. ഡോക്ടറേറ്റ് ഓഫ് ലിറ്ററേച്ചർ അംഗീകാരമാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
വൈസ് ചാൻസിലർ ഹേമന്ത് കുമാർ അദ്ദേഹത്തിൻറെ ഭാര്യ അശ്വിക മെഡൽ കൈമാറുകയും ചെയ്തു. അദ്ദേഹത്തിനും കുടുംബത്തിനും അദ്ദേഹത്തിൻറെ ആരാധകർക്കും വേണ്ടി ഞാൻ ഈ അംഗീകാരം സ്വീകരിക്കുന്നു എന്നായിരുന്നു അശ്വിനി പറഞ്ഞത്. എന്തായാലും മലയാളികളുടെ അടക്കം മനസ്സിൽ ഇപ്പോഴും ഒരു നൊമ്പരം ആയി മാറിയിരിക്കുകയാണ് പുനിത് രാജ് കുമാർ. ഇദ്ദേഹത്തിൻറെ അവസാന ചിത്രമായിരുന്നു ജയിംസ്. കഴിഞ്ഞവാരം ആയിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.