മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഇദ്ദേഹം നായകനാകുന്ന ഏറ്റവും പുതിയ ഒരു സിനിമ തിയേറ്റർ കാണില്ല എന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസിൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. എന്തുകൊണ്ടാണ് ഈ ചിത്രം തീയറ്ററിൽ റിലീസ് ചെയ്യാത്തത് എന്ന് അറിയുമോ?
ചെറിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ഇത് എന്നതുകൊണ്ടാണ് തിയേറ്ററിൽ റിലീസ് ചെയ്യാത്തത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആമസോൺ വഴിയായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഓണം റിലീസ് ആയിട്ട് ആയിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ സിനിമയുടെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത എന്താണ് എന്ന് അറിയുമോ? എ ആർ റഹ്മാൻ ആണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കുന്നത് എന്നതാണ് സിനിമയുടെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത.
അതേസമയം കോവിഡ് കാലത്ത് ചർച്ചയായ ഏറ്റവും കൂടുതൽ സിനിമകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദ് ഫാസിൽ ആയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്, സി യു സൂൺ എന്ന സിനിമകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മഹേഷ് നാരായണൻ തിരക്കഥ എഴുതുന്ന മലയൻ കുഞ്ഞ് എന്ന പ്രത്യേകതയും ഉണ്ട്. സിനിമയിലെ മറ്റുള്ള കേന്ദ്ര കഥാപാത്രങ്ങൾ ആരൊക്കെ ആയിരിക്കും എന്ന് കാര്യത്തിൽ ഇതുവരെ റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല.
വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ എന്നിവർ ആണ് സിനിമയുടെ സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. മഹേഷ് നാരായണൻ തന്നെയാണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്. എന്ത് കഥാപാത്രത്തെ ആയിരിക്കും ഫഹദ് ഫാസിൽ സിനിമയിൽ അവതരിപ്പിക്കുന്നത് എന്നത് ഇപ്പോഴും സസ്പെൻസ് ആയി തുടരുകയാണ്. എന്തായാലും ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകർ കാത്തിരിക്കുകയാണ് ഇപ്പോൾ ഈ സിനിമയ്ക്ക് വേണ്ടി.