അജിത് നായകനായ പുറത്തുവന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമൈ. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ്. എച്. വിനോദ് ആണ് സിനിമയുടെ സംവിധായകൻ. ഒരു പക്കാ ആക്ഷൻ ത്രില്ലറാണ് ചിത്രം. നെഗറ്റീവ് റിപ്പോർട്ടുകളാണ് ചിത്രത്തിന് കൂടുതൽ വരുന്നത്. എങ്കിലും അത് ആരാധകർക്ക് ഇതൊക്കെ മതി എന്നതുകൊണ്ട് ചിത്രം തമിഴ്നാട്ടിൽ 130 കോടി കളക്ഷൻ നേടും എന്നത് തീർച്ച. വളരെ മോശം ആസ്വാദന നിലവാരം ഉള്ള ആരാധകർ ആണ് അജിത്തിന് ഉള്ളത്. ആസ്വാദന കാര്യത്തിൽ മാത്രമല്ല സ്വഭാവത്തിലും ഇവർ വളരെ പിന്നോക്കമാണ്. അതുകൊണ്ടാണ് ഗത്യന്തരമില്ലാതെ അജിത്തിന് സ്വന്തം ആരാധകരുടെ സംഘടന പിരിച്ചു വേണ്ടി വന്നത്.
ഹുമ ഖുറേഷി ആണ് സിനിമയിൽ നായികയായി എത്തിയത്. ഒരു സാധാരണ തമിഴ് സിനിമയിൽ കാണുന്ന നായിക അല്ലായിരുന്നു ചിത്രത്തിൽ താരം. ഒരു ആക്ഷൻ സീക്വൻസ് താരം ചെയ്യുന്നുണ്ട്. ദിലീപ് സുബ്രഹ്മണ്യനാണ് ചിത്രത്തിലെ ഫൈറ്റ് എല്ലാം കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. വളരെ മികച്ച കയ്യടി ആയിരുന്നു നടിയുടെ ഫൈറ്റ് സീനിന് ലഭിച്ചത്. എന്തായാലും ഇപ്പോൾ മറ്റൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
സിനിമ കാണുവാൻ വേണ്ടി താരം തിയേറ്ററിൽ എത്തിയിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ അഞ്ച് മണിയുടെ ഷോ ആണ് താരം കണ്ടത്. ചെന്നൈയിലെ ഒരു തീയേറ്ററിൽ നിന്നുമായിരുന്നു താരം ഈ ഷോ കണ്ടത്. നടിയുടെ കൂടെ ആരൊക്കെ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് അറിയുമോ? സിനിമയുടെ നിർമ്മാതാവ് സാക്ഷാൽ ബോണി കപൂറിനൊപ്പം ആയിരുന്നു താരം സിനിമ കാണുവാൻ വേണ്ടി എത്തിയത്. അതോടൊപ്പം തന്നെ ഇവരുടെ കൂടെ കാർത്തികേയ എന്ന നടൻ കൂടി ഉണ്ടായിരുന്നു. സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് കാർത്തികേയ ആണ്.
അതേസമയം നടിയെ വലിയ ആഘോഷത്തോടെ അജിത് ആരാധകർ വരവേറ്റത്. ഇവരുടെ സ്നേഹം കണ്ടപ്പോൾ നടിയുടെ കണ്ണിൽ നിന്നും വെള്ളം വന്നു. നടി കണ്ണ് നിറഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന വിഷ്വൽസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കുറെ ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇത്രയും മികച്ച ഒരു സ്വീകരണം താരത്തിന് വേറെ എവിടെ നിന്നും കിട്ടിയിട്ടുണ്ടാവില്ല എന്നാണ് ആരാധകർ പറയുന്നത്.
#Valimai @humasqureshi #HumaQureshi
pic.twitter.com/wFLRg4CbX5
— Huma Qureshi Devotee (@Humadevotee) February 24, 2022