കൗതുകപരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട് . ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. കാട്ടിലുള്ള മൃഗങ്ങളുടെ വീഡിയോയും അതുപോലെ കാട്ടിലുള്ള മൃഗങ്ങള്‍ നാട്ടിലെത്തുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയും തുടങ്ങിയവ, ചിലര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇത്തവണ പശുവാണ് താരം. അറവുശാലയില്‍ നിന്നും ഓടി രക്ഷപ്പെട്ട പശു വഴിതെറ്റി ഒടുവില്‍ കറങ്ങിതിരിഞ്ഞ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ ആണ് എത്തിയത്. പാര്‍ക്കിലെ ഒരു റൈഡില്‍ പെട്ടുപോയ പശുവിനെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുക.
ബ്രസിലീലെ റിയോ ഡി ജനീറോയ്ക്ക് അടുത്താണ് സംഭവം. അവിടെയുള്ള ഒരു അറവുശാലയില്‍ നിന്നാണ് പശു കാവല്ക്കാരുടെ ശ്രദ്ധ വെട്ടിച്ചു പുറത്തുചാടിയത്. പിന്നാലെ അടുത്തുള്ള അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് കയറുകയായിരുന്നു ഈ പശു. എന്നാല്‍ ഇവിടെയുള്ള ഉപകരണം കണ്ടപ്പോള്‍ അത്ഭുതത്തോടെ ആയിരുന്നു പശു ഇതിനയെല്ലാം നോക്കിക്കണ്ടത്. ഓരോന്നും കുറെ സമയം നോക്കി നിന്നു. അവസാനം വാട്ടര്‍ സ്ലൈഡില്‍ കയറി. എന്നാല്‍ വിചാരിച്ചത് പോലെ മുന്നോട്ടു നടക്കാന്‍ കഴിഞ്ഞില്ല. ഓരോ കാലും മുന്നോട്ട് വെക്കുമ്പോള്‍ നല്ല ശബ്ദം ഉണ്ട്.
ഈ സൗണ്ട് കേള്‍ക്കുമ്പോള്‍ പശുവിന് തന്നെ പേടിയാവുന്നു. ഒടുവില്‍ ഈ സ്ലൈഡിന്റെ ഒരുവശത്തായി ഒതുങ്ങി നില്‍ക്കുകയാണ് പശു. എന്നാല്‍ ഈ സമയത്ത് പാര്‍ക്കിലുള്ള മറ്റു പേര് ഇതിനെ മറ്റു പല സൗണ്ട് ഉണ്ടാക്കി വിളിക്കുന്നുണ്ട്. പശു വാട്ടര്സ്ലൈഡില് പേടിച്ച് പതങ്ങി നില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനം ബ്രസീലിലെ ഒരു യൂട്യൂബ് ചാനലാണ് പശുവിന്റെ ഈ വിഡിയോ പങ്കുവച്ചത്. നിമിഷ നേരത്തിനുള്ളില്‍ തന്നെ വിഡിയോ വൈറലായി .
https://youtu.be/OitimtJ6Bw8