മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു എങ്കിലും പിന്നീട് സംവിധായകൻ ഷാജി കൈലാസിനെ വിവാഹം ചെയ്തതോടെ ഇവർ താൽക്കാലികമായി സിനിമ മേഖല ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ ടെലിവിഷൻ മേഖലയിൽ വളരെ സജീവമാണ് എന്ന് മാത്രമല്ല ആനീസ് കിച്ചൻ എന്ന പരിപാടിയുടെ അവതാരിക കൂടിയാണ് ഇപ്പോൾ ഇവർ. ധാരാളം സെലിബ്രിറ്റികളാണ് ഈ പരിപാടിയിൽ അതിഥികളായി എത്തിയത് എന്ന് മാത്രമല്ല ഇവരുടെ പല എപ്പിസോഡുകളും വലിയ രീതിയിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായി മാറിയിട്ടുണ്ട് എന്നതാണ് വസ്തുത.
അതേസമയം ഇപ്പോൾ നൽകിയ നായർ ആണ് ഇവരുടെ ഒരു എപ്പിസോഡിൽ അതിഥിയായി എത്തിയിരിക്കുന്നത്. പാചകം ചെയ്യുന്ന സ്ത്രീകൾ എപ്പോഴും നല്ല വീട്ടമ്മ ആയിരിക്കും എന്നാണ് ആനീ പറയുന്നത്. എന്നാൽ ഇതിന് നവ്യാനായർ നൽകിയ മറുപടി ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ നല്ല അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സ്ത്രീ പുരുഷ സമത്വമാണ് പാചകത്തിൽ വേണ്ടത് എന്നാണ് നവ്യ പറയുന്നത്.
“സ്ത്രീകൾ പാചകം ചെയ്യേണ്ട എന്നല്ല. എൻറെ മകനോടും ഞാൻ പറഞ്ഞിട്ടുണ്ട് കുക്കിംഗ് പഠിക്കണമെന്ന്. അതല്ലാതെ ഇത് സ്ത്രീകൾക്ക് മാത്രമായി ഒരു ജോലിയല്ല. ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം. മറ്റൊരു പെൺകുട്ടിക്ക് അത് താല്പര്യമില്ലെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവൾക്ക് നൽകണം. അവൾ അത് ചെയ്യണമെന്നും നമ്മൾ വാശിപിടിക്കാൻ പാടില്ല. ആണും പെണ്ണും എന്ന വേർതിരിവും ഒന്നും ഇനി കാര്യത്തിൽ പാടില്ല” – ഇതായിരുന്നു നവ്യ നായർ പറഞ്ഞത്.
ഇതുപോലെ തന്നെ ഒരു ദിവസം ഒരുപാട് കറികൾ വയ്ക്കുന്ന പ്രവണതയെയും നവ്യ നായർ വിമർശിച്ചു. കുക്കിംഗ് ഇഷ്ടമില്ലാത്തതു കൊണ്ടാണ് നവ്യാ ഇങ്ങനെ പറഞ്ഞത് എന്നായിരുന്നു ആനി പറഞ്ഞത്. കുക്കിംഗ് ഇഷ്ടമുള്ള നല്ല വീട്ടമ്മയാണ് എങ്കിൽ പ്രശ്നമില്ല എന്നും ആനി പറഞ്ഞപ്പോൾ ആയിരുന്നു നവ്യ കിടിലൻ മറുപടി നൽകിയത്. കുക്കിംഗ് ഇഷ്ടപെട്ടാൽ മാത്രമേ ഒരാൾ നല്ല വീട്ടമ്മ ആവുകയുള്ളൂ? അങ്ങനെയൊന്നുമില്ല എന്നായിരുന്നു നവ്യാനായർ പറഞ്ഞ മറുപടി.