മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിൻസി അനിൽ. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ താരം അഭിപ്രായം പറയാറുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം ഈ കുറിപ്പുകൾ എല്ലാം തന്നെ പങ്കുവെക്കുന്നത്. ഇതെല്ലാം തന്നെ വളരെ പെട്ടെന്ന് ആണ് ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് എന്ന് മാത്രമല്ല വളരെ പെട്ടെന്ന് തന്നെ അത് വൈറലായി മാറാറുണ്ട്.
അതേ സമയം കുറച്ചു നാളുകൾക്ക് മുൻപ് താരത്തിന് ഒരു പണി കിട്ടിയത് ഒരുവിധം എല്ലാവരും അറിഞ്ഞു കാണും. താരം ഒരു ബ്ലൗസ് തയ്ക്കാൻ കൊടുത്തിരുന്നു. എന്നാൽ അത് വളരെ മോശം രീതിയിൽ ആയിരുന്നു തൈച്ചത് എന്ന് മാത്രമല്ല അതിനു വലിയ രീതിയിലുള്ള ഫീസും അവർ ഈടാക്കി. ഇതിനെതിരെ താരം സമൂഹം മാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് ആരൊക്കെയോ ചേർന്ന് താരത്തിന് ബ്ലൗസ് ശരിയാക്കി കൊടുക്കുകയായിരുന്നു. ആ വേഷത്തിൽ താരം പിന്നീട് സമൂഹം മാധ്യമങ്ങളിൽ ഒരു ചിത്രം ഇടുകയും അത് വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.
ഇപ്പോൾ താരത്തിന് മറ്റൊരു പണി കിട്ടിയിരിക്കുകയാണ്. ഇത്തവണ ചുരിദാറിൽ ആണ് പണി കിട്ടിയിരിക്കുന്നത്. വളരെ മോശം രീതിയിൽ ആണ് ചുരിദാർ തയിച്ചത് എന്നാണ് താരം പറയുന്നത്. മാത്രവുമല്ല താരത്തിന് ഒരുപാട് നേരം കാത്തുനിർത്തി എന്നും താരം പറയുന്നു. പൊതുവേ എപ്പോഴും ചിരിച്ചുകൊണ്ട് ആണ് താരം ഫോട്ടോ ഇടാറുള്ളത്. എന്നാൽ ഇത്തവണ കട്ട കലിപ്പിലാണ് താരം ഫോട്ടോ ഇട്ടിരിക്കുന്നത്.
ഇനി തയ്യൽ പഠിച്ചിട്ട് തന്നെ കാര്യം എന്നാണ് താരം ഇപ്പോൾ പറയുന്നത്. തയ്യൽ ഒക്കെ ഒരുവിധം എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്നാണ് എന്നും അങ്ങനെ അറിയാമെങ്കിൽ ഇതുപോലെയുള്ള അമളികൾ പറ്റാതിരിക്കും എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. എന്തായാലും താരത്തിന്റെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം: