സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ട് ആണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്. ഇതെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ ആഘോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യും.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചെറിയ കുട്ടിയുടെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ന് പിറന്നാൾ ആഘോഷിച്ച താരങ്ങളിൽ ഒരാളാണ് ഇവർ. മലയാളം സിനിമയിലൂടെ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. പിന്നീട് തമിഴ് സിനിമയിലേക്കും താരം ചേക്കേറി. തമിഴിലെ സൂപ്പർതാരങ്ങളുടെ ഒപ്പം താരം അഭിനയിക്കുകയും ചെയ്തു. അടുത്തിടെ നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തു താരത്തിന്.
അപർണ ബാലമുരളി എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. ഇതിനുശേഷം താരം നിരവധി തമിഴ് സിനിമകളിലും വേഷമിട്ടു. അതേസമയം സൂര്യ നായകനായി സിനിമയിൽ താരം നായികയായി എത്തുകയും ഈ സിനിമയിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തു.
ഈ സിനിമയിലെ പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തു. നിരവധി ആളുകൾ ആയിരുന്നോ താരത്തെ അഭിനന്ദിച്ചുകൊണ്ട് പിന്നീട് രംഗത്തെത്തിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും നായികമാരിൽ ഒരാളാണ് അപർണ ബാലമുരളി. സുന്ദരി ഗാർഡൻസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച അഭിപ്രായമായിരുന്നു ചിത്രം സ്വന്തമാക്കിയത്.