മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് അണ്ണൻ തമ്പി. മമ്മൂട്ടിയുടെ കിടിലൻ രണ്ട് പ്രകടനങ്ങൾ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് ഇത് എങ്കിലും ആക്ഷനും സെന്റിമെൻസിനും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട് സംവിധായകൻ. ഈ സിനിമയിലെ മനോഹരമായ ഒരു ഗാനമാണ് കണ്മണിയെ പുണ്യം നീ എന്ന ഗാനം.
മമ്മൂട്ടിയുടെയും ലക്ഷ്മി റായിയുടെയും കഥാപാത്രത്തിന് ഒരു മകൻ ജനിക്കുന്നുണ്ട്. ഈ മകനെ യഥാർത്ഥത്തിൽ വളർത്തുന്നത് മറ്റേ മമ്മൂട്ടിയും അദ്ദേഹത്തിൻറെ ഭാര്യ ഗോപിക അവതരിപ്പിച്ച കഥാപാത്രവുമാണ് എന്ന് വേണമെങ്കിൽ പറയാം. ലക്ഷ്മി റായി ഗർഭിണിയാവുന്നതും പിന്നീട് കുട്ടി ജനിക്കുന്നതും കുട്ടിയെ വളരുന്നതും എല്ലാം തന്നെ ഒരൊറ്റ പാട്ടിലാണ് കാണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മനോഹരമായ ഗാനം കൂടുതൽ ഹൃദ്യമാവുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഈ കുട്ടി യഥാർത്ഥത്തിൽ ആരാണ് എന്നറിയുമോ? ഈ സിനിമയിലെ തന്നെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടൻറെ യഥാർത്ഥ ജീവിതത്തിലെ മകനാണ് ഈ കുട്ടി. ഈ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് ഒരു ആംബുലൻസ് ഡ്രൈവറുടെ കഥാപാത്രമായിട്ടാണ് രംഗത്തെത്തുന്നത്. യഥാർത്ഥത്തിൽ സുരാജിന്റെ മകനാണ് ഈ കുട്ടി.
2005 വർഷത്തിലാണ് സുരാജ് സുപ്രിയ എന്ന വ്യക്തിയെ വിവാഹം ചെയ്യുന്നത്. മൂന്നു മക്കൾ ആണ് ഇവർക്ക് ഉള്ളത്. കാശിനാഥൻ എന്നാണ് ഒരു മകൻറെ പേര്. വാസുദേവ് എന്നാണ് മറ്റൊരു മകൻറെ പേര്. ഹൃദ്യ എന്നാണ് പെൺകുട്ടിയുടെ പേര്. കാശിനാഥൻ ആണ് അണ്ണൻ തമ്പി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച ആ കുട്ടി. ഇത് കൂടാതെ തേജാഭായി ആൻഡ് ഫാമിലി എന്ന സിനിമയിലും ഈ കുട്ടി അഭിനയിച്ചിട്ടുണ്ട്.