സിനിമാ പ്രേമികൾ എല്ലാം തന്നെ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് പുഷ്പ 2. ഈ സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വലിയ രീതിയിലുള്ള വരവേൽപ്പ് ആണ് ടീസറിനെ ലഭിച്ചത്. എന്നാൽ മലയാളികൾ ടീസറിനെ ട്രോൾ ചെയ്യുന്നുമുണ്ട്. ടീസറിൽ അല്ലു അർജുന് ഡയലോഗുകൾ ഒന്നും ഇല്ലാത്തതിന്റെ ചെറിയ നിരാശ ഉണ്ട് ആരാധകർക്ക് എന്നത് സത്യമാണ്.
സിനിമയിൽ കാണിച്ചിരിക്കുന്ന ഗംഗമ്മ ജാതര സീക്വൻസ് വലിയ രീതിയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആന്ധ്രയിലെ ഒരു പ്രാദേശിക ഉത്സവം ആണ് ഇത്. ഇതിൻറെ ഭാഗമായിട്ടാണ് അല്ലു അർജുൻ സ്ത്രീ വേഷത്തിൽ എത്തിയിരിക്കുന്നത്. മലയാളികൾക്കിടയിൽ വലിയ രീതിയിലുള്ള ട്രോളുകൾക്ക് ഇത് കാരണമായിട്ടുണ്ട് എങ്കിലും സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി വരാൻ പോകുന്ന സീക്വൻസ് ഇതുതന്നെ ആയിരിക്കും എന്ന് ഉറപ്പിച്ചു പറയുകയാണ് പ്രേക്ഷകർ.
അതേസമയം സിനിമയിൽ ഈ സീൻ കേവലം 6 മിനിറ്റ് മാത്രമായിരിക്കും ഉണ്ടാവുക എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഇതിനുവേണ്ടി ഏകദേശം 30 അധികം ദിവസങ്ങളാണ് ഈ സീൻ ഷൂട്ട് ചെയ്തത്. ഇതിനുവേണ്ടി പടുകൂറ്റൻ സെറ്റ് ആയിരുന്നു ഒരുക്കിയത്. ഹൈദരാബാദിലെ അല്ലു സ്റ്റുഡിയോസിൽ ആണ് സെറ്റ് ഒരുക്കിയത്. മേക്കപ്പ് മുതൽ ലൈറ്റിംഗ് സെറ്റപ്പ് മുതൽ ആർട്ട് വർക്കിന് വരെ ഈ 30 ദിവസങ്ങൾ എടുത്തു. ഇതിനുവേണ്ടി സ്പെഷൽ മോക്കോ ബോട്ട് ക്യാമറ വരെ മുംബൈയിൽ നിന്നും ഇറക്കുമതി ചെയ്തു. അതേസമയം കേവലം 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ സീൻ ചിത്രീകരിക്കുവാൻ ഏകദേശം 30 കോടി രൂപയാണ് ചെലവായത് പ്രൊഡക്ഷൻ ഭാഗത്ത് നിന്നും. താരങ്ങൾ ഉൾപ്പെടെ മറ്റു അണിയറ പ്രവർത്തകർക്ക് നൽകിയ ശമ്പളം കൂടി നോക്കുകയാണെങ്കിൽ അത് വേറെ 20 കോടി വരും. അതായത് ഈ ഒരൊറ്റ സീനിന് എടുത്തിരിക്കുന്നത് 50 കോടി രൂപയാണ് എന്നർത്ഥം.
അതേസമയം ചെറിയ സിനിമകൾ വലിയ രീതിയിൽ ഹിറ്റാക്കി മാറ്റുന്നതിൽ അഗ്രഗണ്യർ ആണ് മോളിവുഡ് ഫിലിം ഇൻഡസ്ട്രി എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. ഈ ബഡ്ജറ്റ് ഉണ്ടെങ്കിൽ പ്രേമലു പോലത്തെ 6 സിനിമകളെങ്കിലും നിർമ്മിക്കാൻ പറ്റും എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും പറയുന്നത്. ഈ വർഷം ഓഗസ്റ്റ് പതിനഞ്ചാം തീയതി ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.