ബോളിവുഡിലെ മുൻനിര നായക നടന്മാരിൽ ഒരാൾ ആയിരുന്നു അനുപം ഖേർ. ഒരുകാലത്ത് ബോളിവുഡിലെ ചോക്ലേറ്റ് ഹീറോകളിൽ ഒരാളായിരുന്നു ഇദ്ദേഹം. ധാരാളം റൊമാൻസിനു പ്രാധാന്യം നൽകിയ സിനിമകളിൽ ആയിരുന്നു ഇദ്ദേഹം നായകനായി അഭിനയിച്ചത്. അതേസമയം നിരവധി സ്വഭാവ കഥാപാത്രങ്ങളും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ പ്രേക്ഷകർ ഇരുകയും നീട്ടിയായിരുന്നു സ്വീകരിച്ചത്.
മലയാളം സിനിമയിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. ബ്ലെസ്സി സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയിൽ ആയിരുന്നു ഇദ്ദേഹം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാൽ ആയിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം ബോളിവുഡിലെ തന്നെ തിളങ്ങുന്ന താരങ്ങളിൽ ഒരാൾ ആയിരുന്ന ജയപ്രദ ആയിരുന്നു സിനിമയിൽ നായികയായി എത്തിയത്. ചിത്രം വളരെ വലിയ ഒരു വിജയം ആയിരുന്നു എന്ന് മാത്രമല്ല നിരവധി അവാർഡുകളും വാരിക്കൂട്ടി.
ഇപ്പോൾ വർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് അനുപം ഖേർ. വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയിലൂടെ ആണ് താരം തിരിച്ചു വരാൻ ഒരുങ്ങുന്നത്. റാഫി സംവിധാനം ചെയ്യുന്ന ഒരു ചിത്രമാണ് ഇത്. ദിലീപ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്ന് മോഹൻലാലിനൊപ്പം ആയിരുന്നു താരം അഭിനയിച്ചത് എങ്കിൽ ഇന്ന് ദിലീപിനൊപ്പം ആണ് താരം അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. വീണ നന്ദകുമാർ ആണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായിട്ടാണ് ദിലീപും വീണയും ഒരു സിനിമയിൽ ഒരുമിച്ചു എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ജോജു ജോർജ് ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ഇന്ത്യയിലെ പല വ്യത്യസ്തമായ ലൊക്കേഷനിൽ നിന്നുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. മുംബൈയിലും ഗുജറാത്തിലും കൊൽക്കത്തയിലും എല്ലാം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും ശക്തമായ ഒരു സാന്നിധ്യമായി സിനിമ മേഖലയിലേക്ക് തിരിച്ചു വരാൻ കാരണമാകുന്ന സിനിമ കൂടിയായിരിക്കും ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.