മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബോബി ചെമ്മണ്ണൂർ. കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണ വ്യാപാരികളിൽ ഒരാളാണ് ഇദ്ദേഹം. ഇത് കൂടാതെ നിരവധി വ്യവസായങ്ങൾ ഇദ്ദേഹം നടത്തുന്നുണ്ട്. പൊതുവേ ബിസിനസ് ചെയ്യുന്നവരെ എല്ലാം ശത്രുക്കളെപ്പോലെ ആണ് മലയാളികൾ കാണുന്നത്. എങ്കിലും അദ്ദേഹത്തിനോട് മാത്രം മലയാളികൾക്ക് ഒരു പ്രത്യേക അടുപ്പം തന്നെയുണ്ട്. അതിനൊരു കാരണവുമുണ്ട്. അതെന്താണെന്ന് അറിയുമോ?
ഇദ്ദേഹത്തിൻറെ എളിമ തന്നെയാണ് അതിനുള്ള കാരണം. കോടീശ്വരൻ ആണെങ്കിലും അതിൻറെ ഒരു ജാടയും ഇദ്ദേഹത്തിന് ഇല്ല. നിരവധി ആരാധകർ ആണ് ഇദ്ദേഹത്തിന് കേരളത്തിലുടനീളം ഉള്ളത്. ആരാധകരുടെ എല്ലാം തന്നെ വളരെ മാന്യതയോടെ ആണ് ഇദ്ദേഹം പെരുമാറുന്നത്. ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. അതെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാർ ഉണ്ട്.
ഇദ്ദേഹം അവസാനമായി പങ്കുവെച്ച് ഒരു പോസ്റ്റിനു താഴെ വന്ന് കമൻറുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് കമൻറുകൾക്ക് ഇദ്ദേഹം മറുപടി നൽകുന്നുണ്ട്. ഇദ്ദേഹത്തിൻറെ മറുപടി എല്ലാം തന്നെ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. “ജാക്കി വെച്ച അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു അടുത്ത വീഡിയോകളിൽ” എന്നാണ് ഒരു വ്യക്തിയുടെ കമൻറ്. ഇതിന് കലക്കൻ മറുപടി നൽകി കൊണ്ട് എത്തുകയാണ് ബോബി ചെമ്മണ്ണൂർ ഇപ്പോൾ.
അനുഭവം ഇല്ലാത്തവരോട് പറഞ്ഞാൽ മനസ്സിലാകുമോ? ഇതായിരുന്നു ബോബി ചെമ്മണ്ണൂർ നൽകിയ മറുപടി. നിരവധി ആളുകളാണ് ഇപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. കലക്കൻ മറുപടി ആണ് നൽകിയത് എന്നും ഇത്തരത്തിലുള്ള ആളുകൾ ഇങ്ങനെയുള്ള മറുപടികളാണ് അർഹിക്കുന്നത് എന്നുമാണ് മലയാളികൾ നൽകുന്ന മറുപടി. ഇനിയും ഇതുപോലെയുള്ള മറുപടികൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് മലയാളികൾ പറയുന്നത്.