മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംവൃത സുനിൽ. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായിക നടിമാരിൽ ഒരാളായിരുന്നു ഇവർ. പക്ഷേ വിവാഹത്തിനുശേഷം പണ്ടത്തെ നടിമാരെ പോലെ സിനിമയിൽ ഒന്നും ഇടവേള എടുത്തിരിക്കുകയാണ് ഇവർ. വിവാഹത്തിനുശേഷം ഒന്നു രണ്ടു സിനിമകളിൽ ഇവർ അഭിനയിച്ചിരുന്നു എങ്കിലും അതൊന്നും തന്നെ സാമ്പത്തികമായ വിജയം ആയിരുന്നില്ല എന്നതുകൊണ്ട് തന്നെ താരം വീണ്ടും ഒരു ഒരു ബ്രേക്ക് എടുക്കുകയായിരുന്നു..
താരം ഇപ്പോൾ കുടുംബസമേതം അമേരിക്കയിലാണ് താമസിക്കുന്നത്. അഖിൽ രാജ് എന്നാണ് ഭർത്താവിൻറെ പേര്. അഗസ്ത്യ എന്നും രുദ്ര എന്നും പേരുള്ള രണ്ടു മക്കൾ ആണ് താരത്തിനുള്ളത്. സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ്.
തന്റെയും ഭർത്താവിന്റെയും മക്കളുടെയും പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ ഏറെ നാളുകൾക്കു ശേഷം നാട്ടിലെത്തിയ വിശേഷം പങ്കുവെക്കുകയാണ് താരം.
ഏറെ നാളുകൾക്കു ശേഷം നാട്ടിലെത്തിയത് കൊണ്ട് തന്നെ തന്റെ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ആണ് താരം പോയിരിക്കുന്നത്. ബീച്ചിൽ തിരകൾക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പയ്യമ്പലം ബീച്ച് ആണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം വെള്ള ചുരിദാറിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. താരം വളരെ സുന്ദരിയായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെടുന്നത്. അതേ സമയം വൈശാഖ സന്ധ്യയെന്ന ഗാനം നമുക്ക് പശ്ചാത്തലത്തിൽ കേൾക്കാൻ സാധിക്കും.
View this post on Instagram