സിനിമാ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനു കാരണം സൂപ്പർ സിനിമതാരങ്ങളെ മലയാളികൾ കേവലം നടീനടൻമാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് മലയാളികളുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആണ് നമ്മൾ അവരെ കാണുന്നത്. അതുകൊണ്ടുതന്നെ ഇവരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ട ആണ്. ഇതെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് നമ്മൾ സ്വീകരിക്കുന്നത്.
ഇപ്പോൾ ഒരു കുട്ടിയുടെ മാമോദിസ ചടങ്ങുകളിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് പുറത്തു വരുന്നത്. കുട്ടിയുടെ പേര് എന്താണ് എന്ന് അറിയുമോ? മഴ എന്നാണ് കുട്ടിയുടെ പേര്. പേര് വെറൈറ്റി ആണെന്നും മനോഹരം ആയിട്ടുണ്ടല്ലോ എന്നുമാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. നിരവധി ആളുകളാണ് കുഞ്ഞിനും മാതാപിതാക്കൾക്കും ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
മമ്മൂട്ടി നായകനായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ദി പ്രീസ്റ്റ്. പ്രേതങ്ങളെ പിടിക്കുന്ന പള്ളിലച്ഛൻ ആയിട്ടായിരുന്നു മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിലൊന്ന് കൂടി ആയിരുന്നു. കഴിഞ്ഞ വർഷം തിയേറ്ററുകൾ തുറന്നപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തീയേറ്ററിലെത്തി കണ്ട സിനിമ കൂടിയായിരുന്നു ഇത്. ഈ സിനിമയുടെ സംവിധായകനാണ് ജോഫിൻ ടി ചാക്കോ.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇദ്ദേഹം. അടുത്തിടെ ആയിരുന്നു ഇദ്ദേഹത്തിൻറെ വിവാഹം കഴിഞ്ഞത്. വിവാഹ വാർത്തകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ കുട്ടിയുടെ മാമോദിസ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നു. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.