നിങ്ങൾ ജീവിക്കേണ്ടത് ഇങ്ങനെയല്ല, പെൺകുട്ടികൾക്ക് സമീറ റെഡ്ഡി നൽകുന്ന ഉപദേശം കേട്ടോ? ഇത് കേട്ടാൽ പെൺകുട്ടികൾ പോലും നിങ്ങൾക്ക് എതിരാകും എന്ന് മലയാളികൾ

2002 ലെ ഹിന്ദി ചിത്രമായ മെംനെ ദിൽ തുഝ്കൊ ദിയ എന്ന ചിത്രത്തിലാണ് സമീര ആദ്യമായി അഭിനയിച്ചത്. പക്ഷേ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് മുസാഫിർ എന്ന ചിത്രത്തിലാണ്. പക്ഷേ, ഒരു മുൻ നിര നായിക വേഷത്തിൽ എത്താൻ സമീരക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. പക്ഷേ, തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രത്യേകിച്ചും തെലുംഗിൽ സമീരക്ക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന തെന്നിന്ത്യന്‍ നടിയാണ് സമീറ റെഡ്ഡി. സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ മറച്ചു വയ്ക്കാതെ ഫോട്ടോകളും വീഡിയോകളും താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.  പ്രസവത്തോടെ വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ മനസ്സുതുറന്ന നടിയാണ് സമീറ.

വാരണം ആയിരം എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സമീറ റെഡ്‌ഡി. സൂര്യ നായകനായ ഗൗതം മേനോന്‍ ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്നാണ് താരം മലയാളികള്‍ക്കിടയില്‍ പോലും ആരാധകരെ സ്വന്തമാക്കിയത്. പിന്നീട് മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന മലയാള ചിത്രത്തിലും സമീറ അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് സമീറയിപ്പോള്‍. 2014ലാണ് സമീറ, അക്ഷയ് വര്‍ധയെ വിവാഹം ചെയ്തത്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവക്കാറുണ്ട് താരം. ബോഡി ഷെയ്മിങ് പോലുള്ളവയ്ക്കെതിരെ നിരന്തരം രം​ഗത്തെത്താറുള്ള നടി കൂടിയാണ് സമീറ റെഡ്ഡി.

ഇപ്പോൾ സ്ത്രീകൾ എടുക്കുന്ന ചില തീരുമാനങ്ങളെ കുറിച്ചു പറയുകയാണ് താരം. ‘ഇത് എനിക്ക് കഴിയില്ല’ എന്ന മനോഭാവത്തോടെ സ്ത്രീകൾ കാര്യങ്ങളെ സമീപിക്കരുത്. ഇത് തനിക്ക് കഴിയും എന്ന് ചിന്തിച്ച് ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കണമെന്നും പറയുകയാണ് സമീറ.

‘എനിക്ക് വയസ്സായി’ എന്നു പറഞ്ഞ് പലകാര്യങ്ങളിൽ നിന്നും സ്ത്രീകൾ മാറി നിൽക്കും. എന്നാൽ അതിന്റെ ആവശ്യമില്ലെന്നാണ് സമീറ പറയുന്നത്. ‘പ്രായം നിങ്ങൾക്ക് പരിധികൾ നിശ്ചയിക്കുന്നില്ല. ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. പരാജയത്തെ കുറിച്ചോർത്ത് നിങ്ങൾ ഭയപ്പെടരുത്. നിങ്ങൾ പരാജയപ്പെടുമെന്ന് കരുതി ഒരു കാര്യത്തിൽ നിന്നും പിൻതിരിയരുത്. പരിശ്രമിക്കണം. പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് വിജയിക്കാനാകൂ. മറ്റുള്ളവർ എന്തു ചിന്തിക്കുമെന്നു കരുതി ജീവിക്കരുത്’- സമീറ പറയുന്നു.