മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സ്വാന്തനം. യൂത്ത് അടക്കം ഏറ്റെടുത്ത പരമ്പരയാണ് ഇത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്. സാന്ത്വനത്തില്‍ അല്പം കുസൃതി നിറഞ്ഞ കഥാപാത്രമാണ് അപ്പു. നടി രക്ഷാ രാജ് ആണ് ഈ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രക്ഷയുടെ വിവാഹം. സ്വാന്ത്വനം ടീം വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഓണ്‍ സ്ക്രീന്‍ ഭര്‍ത്താവ് ഹരി വിവാഹത്തിനു പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്.
ഓണ്‍സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ഭര്‍ത്താവ് എന്ന് പറഞ്ഞ് അപ്പുവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്നൊക്കെ കരുതിയിരുന്നു. അതൊക്കെ മിസായി. ഒരു ആയുര്‍വേദ ചികിത്സയിലായിരുന്നു ഞാന്‍. ഏഴ് ദിവസം ഇവിടെത്തന്നെ വേണം. ഇത് ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ കൂടുതല്‍ പ്രശ്നമായേനെ. ഓണ്‍സ്ക്രീനിലേയും ഓഫ് സ്ക്രീനിലേയും ഭര്‍ത്താവിനൊപ്പം നില്ക്കുന്ന മൊമന്റിന് വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു.
അതാണ് എനിക്ക് മിസായത്. ഒരു നടനെന്ന നിലയില്‍ പലപ്പോഴും പല കാര്യങ്ങളും മിസ് ചെയ്യാറുണ്ട്. എന്റെ മോളുടെ ബര്‍ത്ത് ഡേയും ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറിയുമൊക്കെ ഞാന്‍ മിസ് ചെയ്തിട്ടുണ്ട്. അപ്പുവിനെ വിളിച്ചിരുന്നുവെങ്കിലും അവള് ഫോണെടുക്കുന്നില്ലെന്നും താരം പറയുന്നു.