അതായിരുന്നു എൻറെ അവസാനത്തെ ചിരി, അതിനുശേഷം ഞാൻ നല്ലതുപോലെ ചിരിച്ചിട്ടേയില്ല- താരം ഹരിശ്രീ അശോകൻ്റെ വാക്കുകൾ വൈറലാവുന്നു. എന്താണ് കാര്യമെന്ന് കേൾക്കണ്ടേ?

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ പ്രിയതാരമാണ് ഹരിശ്രീ അശോകൻ മകൻ അർജുൻ അശോകനും അച്ഛൻറെ വഴിയെ സിനിമയിൽ തന്നെ എത്തിയിരിക്കുകയാണ്. മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇവർ രണ്ടുപേരും നമുക്ക് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിലെ ഒരു പ്രമുഖ മാഗസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിൽ അതിൽ ഇവർ രണ്ടുപേരും സംസാരിച്ചതാണ് ഇപ്പോൾ ചർച്ചാവിഷയം. തൻറെ മകനായ അർജുൻ അശോകനെ കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞ കാര്യങ്ങൾ നോക്കാം.

തന്നോട് എപ്പോഴും മകൻ ചോദിക്കും അച്ഛൻ എന്താണ് ചിരിയുടെ കാര്യത്തിൽ പിശുക്ക് കാണിക്കുന്നത് എന്ന് എൻറെ കല്യാണ ഫോട്ടോയിൽ ചിരിക്കുന്നത് പോലെ എല്ലായ്പ്പോഴും ചിരിച്ചു കൂടെ എന്നാണ് അവൻറെ ചോദ്യം. ആദ്യം ഞാൻ തമാശയ്ക്ക് പറയും അതായിരുന്നു എൻറെ അവസാനത്തെ ചിരി അതിനുശേഷം എൻ്റെ ചിരിയൊക്കെ സോൾഡ് ആയിപോയി പക്ഷേ അങ്ങനെയൊന്നുമല്ല കേട്ടോ, പ്രീതയെപ്പോലോരു ആളെ എനിക്ക് ജീവിതപങ്കാളിയായി കിട്ടിയത് തന്നെയാണ് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്നും വിവാഹത്തിനു ശേഷമാണ് തൻറെ ഭാഗ്യം തെളിഞ്ഞത് എന്നും അദ്ദേഹം പറയുന്നു.

ഒരാളുടെ അഭിനയത്തെ ഉപദേശിച്ചു നന്നാക്കാൻ പറ്റില്ലെന്നും അതുകൊണ്ടുതന്നെ സ്വന്തം മകൻറെ അഭിനയത്തെക്കുറിച്ച് കൂടുതൽ ഒന്നും അവനോട് പറയാറില്ല എന്നും താരം പറയുന്നു. അവൻറെ സിനിമ കണ്ട് ബാക്കിയുള്ളവർ എന്നോട് നന്നായി എന്ന് പറയുമ്പോൾ അച്ഛൻ എന്ന നിലയ്ക്ക് വളരെ സന്തോഷവും അഭിമാനവും തോന്നാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഞാനവനോട് ഒന്നേ പറയാനുള്ളൂ ഭക്ഷണം കഴിക്കുമ്പോൾ ബാക്കി വെക്കരുത് എണ്ണം വിശന്നിരിക്കുന്ന ഒരാളെ കണ്ടുകഴിഞ്ഞാൽ ഭക്ഷണം വാങ്ങിച്ചു കൊടുക്കണമെന്നും. പിന്നെ അവസരം തരുന്ന നിർമ്മാതാവിനെ വേദനിപ്പിക്കുന്ന കാര്യങ്ങളൊന്നും ചെയ്യരുതെന്നും.

അവനും ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു. ഒരിക്കൽ പണ്ട് നമ്മൾ എറണാകുളത്ത് ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്ന സമയത്ത് ഒരു സംഭവം ഉണ്ടായി. അവനു ഞാൻ വാങ്ങിച്ചു കൊടുത്ത സൈക്കിൾ അവൻറെ ഒരു സുഹൃത്തിന് കൊടുക്കുകയായിരുന്നു. എന്തിനായിരുന്നു എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു പോയി. എൻറെ സുഹൃത്ത് രാവിലെ പത്രം ഇടാൻ പോയിട്ടാണ് സ്കൂളിൽ വരുന്നത്. സൈക്കിൾ ഇല്ലെങ്കിൽ ജീവിതം വരെ ബുദ്ധിമുട്ടിലായി പോവും. അതുകൊണ്ടാണ് താൻ സൈക്കിൾ ആ സുഹൃത്തിന് കൊടുത്തതെന്നായിരുന്നു അവൻ പറഞ്ഞ മറുപടി. അന്ന് ഞാൻ അവനെ കെട്ടി പിടിക്കുകയായിരുന്നു. താരം പറയുന്നു.