ഈ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഈ പരിപാടിയുടെ മലയാളം പതിപ്പിന് ഗംഭീര സ്വീകരണമാണ് മലയാളികളിൽ നിന്നും എപ്പോഴും ലഭിച്ചിട്ടുള്ളത്. ഇപ്പോൾ പരിപാടിയുടെ നാലാമത്തെ സീസൺ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. സംഭവബഹുലമായ കാര്യങ്ങളിലൂടെ ആണ് പരിപാടി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ താര രാജാവ് മോഹൻലാലാണ് പരിപാടിയുടെ അവതാരകയായി എത്തുന്നത്.
അതേസമയം ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ വിവാദങ്ങൾക്കിടയിൽ ഒരു ആഘോഷം നടന്നിരിക്കുകയാണ്. നവീൻ അറക്കൽ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും സജീവ മത്സരാർഥികളിൽ ഒരാളാണ് നവീൻ അറക്കൽ. പരിപാടിയിലെ മത്സരാർത്ഥികൾ എല്ലാം തന്നെ ഈ ആഘോഷത്തിൽ പങ്കുചേരുന്നുണ്ട്. ഇവർ തമ്മിൽ തമ്മിൽ നിരവധി പ്രശ്നങ്ങളിലൂടെ ആണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതേസമയം ഈ ആഘോഷത്തിനു വേണ്ടി ഇവർ എല്ലാവരും ഒറ്റക്കെട്ടായി എത്തി എന്ന പ്രത്യേകതയുമുണ്ട്. എന്തിനു വേണ്ടിയാണ് ഇപ്പോൾ എല്ലാവരും ഒത്തുകൂടിയിരിക്കുന്നത് എന്ന് അറിയുമോ?
പരിപാടിയിലെ സജീവ മത്സരാർഥികളിൽ ഒരാളാണ് നിമിഷ പി എസ്. മോഡലിംഗ് രംഗത്ത് നിന്നും ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മിസ് കേരള 2021 ഫൈനലിസ്റ്റ് കൂടിയാണ് താരം. നിരവധി ആരാധകർ ആണ് താരത്തിന് ഇപ്പോൾ കേരളത്തിലുള്ളത്. അതേസമയം സമൂഹമാധ്യമങ്ങളിൽ ഇവരുടെ ഫോളോവേഴ്സ് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ബിഗ് ബോസ് പരിപാടിയിൽ എത്തിയതിനു ശേഷമാണ് ഇവരുടെ ഫോളോവേഴ്സ് ഇത്രയും കൂടിയത്. എത്രയാണ് ഇവരുടെ ഇപ്പോഴത്തെ ഫോളോവേഴ്സ് എന്നറിയുമോ?
ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ആണ് ഇപ്പോൾ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇതിൻറെ ആഘോഷമാണ് നമ്മൾ സമൂഹമാധ്യമങ്ങളിൽ കണ്ടത്. എന്തായാലും ഇവർ തമ്മിൽ തല്ലും തൊഴുത്തിൽ കുത്തും എല്ലാം താൽക്കാലികമായി മതിയാക്കി ഒരാളുടെ നല്ല കാര്യത്തിന് വേണ്ടി ഒരുമിച്ച് നിന്നല്ലോ എന്നാണ് മലയാളികൾ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഒത്തൊരുമ എപ്പോഴും കാണണം എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.