ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദളപതി 67’ന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയ്ക്കും, മാസ്റ്ററിന് ശേഷം ലോകേഷ്-വിജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ എന്ന നിലയ്ക്കും വലിയ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ ആരാധകര്‍ കാത്തു വച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷനുകള്‍ പോലും സിനിമ പ്രേമികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലിപ്പോള്‍ ചിത്രത്തിനെ കുറിച്ച് എത്തുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ കേട്ട് ആവേശത്തിലായിരിക്കുകയാണ് മലയാളികള്‍.
ദളപതി ആരാധകർ നാളുകളായി കേൾക്കാൻ കാത്തിരുന്ന റിപ്പോർട്ട് ആണ് എത്തുന്നത്. ദളപതി 67 ഡിസംബർ 5ന് ആരംഭിക്കും എന്നാണ് പുതിയ റിപ്പോർട്ട്.
സിനിമയുടെ പൂജ ഡിസംബർ 5ന് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.ചിത്രത്തിന്റെ പ്രമോ ഷൂട്ട് 7നും 9നും ഇടയിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചെന്നൈയിൽ ആയിരിക്കും. അതിന് ശേഷം കാശ്മീരിലേക്ക് പോകും. ബാക്കി അവിടെയാകും ഷൂട്ട്. ചിത്രത്തിന്റെ വിജയുടെ ലുക്ക് ടെസ്റ്റ് ചെയ്തുവെന്നും ലുക്ക് തീരുമാനിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം നാല്പതുകളില് എത്തിയ ഒരു ഗ്യാങ്സ്റ്ററെയാണ് വിജയ് സിനിമയില്‍ എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പന്തുകയക്കാണ് സണ്‍ നെറ്റ് വര്‍ക്കും നെറ്റ്ഫ്ലിക്സും ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
80 കോടിക്കാണ് സണ്‍ നെറ്റ്വര്‍ക്ക് ദളപതി 67ന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. 120 കോടി നല്‍കിയാണ് സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.