ഇന്ത്യൻ സിനിമയിലെ പ്രബല ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഇൻഡസ്ട്രി. ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ട് ഈ ഇൻഡസ്ട്രിയിൽ. എന്നാൽ എല്ലാ സൂപ്പർ സ്റ്റാറുകൾക്കും ഒരു പടി മുകളിൽ ആണ് ഇന്ന് ദളപതി വിജയ് യുടെ സ്ഥാനം. ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യം കൂടിയ നടന്മാരിൽ ഒരാളാണ് വിജയ് ഇന്ന്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി താരത്തിൻ്റെ ഇറങ്ങുന്ന ചിത്രങ്ങളൊക്കെ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് നേടുന്നത്.
ഒരു വർഷം മുൻപ് ലോക്ക് ഡൗൺ ഇളവുകൾ നൽകി കൊറോണക്ക് ശേഷം ആദ്യമായി തിയേറ്ററുകളിൽ സിനിമ എത്തിയപ്പോഴും തമിഴിൽ നിന്നുള്ള എൻട്രി വിജയ് യുടെ മാസ്റ്ററായിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ പ്രേക്ഷകരെ തീയേറ്ററുകളിൽ തിരിച്ചെത്തിക്കുക എന്നതായിരുന്നു ആ ചിത്രത്തിൻ്റെ ഉദ്ദേശ്യം. അതിനുവേണ്ടി ആ ഇൻഡസ്ട്രി മുഴുവൻ ഒറ്റകേട്ടോടെ മറ്റു ചിത്രങ്ങളുടെ പ്രദർശനം നീട്ടിവെച്ച് മാസ്റ്റർ മാത്രം റിലീസ് ചെയ്തു. ഈയൊരു സാഹചര്യത്തിൻ്റെ ഇടയിലും ബോക്സ് ഓഫീസ് മൊത്തം ഇളക്കിമറിച്ചു ചിത്രം എന്ന് പറയണം. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ടാണ് ചിത്രം തിയേറ്ററുകളിൽ നിന്നും പിൻവാങ്ങിയത്.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് ദളപതി വിജയ് യുടെ ഒരു പുതിയ ചിത്രമാണ്. ഈ ചിത്രത്തിൻറെ പ്രത്യേകത എന്താണെന്ന് അറിയുമോ? ഇന്ന് രാവിലെ എടുത്ത ഒരു ചിത്രമാണ് ഇത്. വിജയ് യുടെ കൂടെയുള്ളത് അമ്മ ശോഭ ചന്ദ്രശേഖർ ആണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അങ്ങനെ ഒന്നും കാണാറില്ല.
എന്തായാലും ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. തമിഴ് ഇൻഡസ്ട്രിയെ സസൂക്ഷ്മം പിന്തുടരുന്ന പ്രശസ്ത താരം രമേശ് ബാലയാണ് ഈ ചിത്രം പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചിത്രം പങ്കു വച്ചത്.
A nice pic of #Thalapathy @actorvijay with his Mother Mrs.ShobhaChandrasekar taken earlier today.. pic.twitter.com/Kt47iTe32a
— Ramesh Bala (@rameshlaus) January 24, 2022