സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദളപതി 67. വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം ലോകേഷ് വിജയ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ആയിരുന്നു സിനിമക്കായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നത്.
ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും വിജയ് നായകനാകുന്നുവെന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
‘ദളപതി 67’ എന്ന് വിളിപ്പേരുള്ള ചിത്രമാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളായ സെവണ് ഗ്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോകേഷ് കനകരാജ്, രത്ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു.
അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍ഹിക്കുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട് എന്ന് അടുത്തിടെ അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരുന്നു. തൃഷയാകും നായികയായി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൂടാതെ മറ്റ് നിരവധി താരങ്ങളുടെ പേരുകളും പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്താനുണ്ട്. കാസ്റ്റിങ് ഉടന്‍ തന്നെ അറിയിക്കുമെന്നാണ് സൂചന.
അതേസമയം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസാ’ണ് വിജയ്യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.ഫാമിലി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു ‘വാരിസ്’.
The one & the only brand #Thalapathy67, is proudly presented by @7screenstudio 🔥
We are excited in officially bringing you the announcement of our most prestigious project ♥️
We are delighted to collaborate with #Thalapathy @actorvijay sir, for the third time. @Dir_Lokesh pic.twitter.com/0YMCbVbm97
— Seven Screen Studio (@7screenstudio) January 30, 2023
ചിത്രത്തില്‍ ശരത്കുമാര്, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര് ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത,എസ് ജെ സൂര്യ തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
എസ് തമന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.