കൈക്കുഞ്ഞുമായി ക്ലാസിലെക്കെത്തിയ അധ്യാപികയെ സന്തോഷത്തോടെ സ്വീകരിക്കുന്ന കുരുന്നുകളുടെ വിഡിയോ വൈറലായി. പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപികയേയും കുഞ്ഞിനേയുമാണ് വിദ്യാര്‍ത്ഥികള്‍ സ്നേഹത്തോടെ വരവേറ്റത്.
ജൂലിയ എന്ന അധ്യാപികയാണ് നീണ്ട നാളത്തെ അവധിക്ക് ശേഷം ക്ലാസിലേക്ക് തിരിച്ചെത്തിയത്. കുട്ടികളെല്ലാം മിസ് ജൂലിയ’ എന്ന് ഒരേ സ്വരത്തില്‍ വിളിച്ചുകൊണ്ട് അധ്യാപികയ്ക്ക് ചുറ്റും ഓടി എത്തുകയാണ്. അധ്യാപികയെയും കുഞ്ഞിനേയും കണ്ട ആഹ്ലാദത്തില്‍ തുള്ളിച്ചാടുകയായിരുന്നു കുട്ടികള്‍. അധ്യാപിക വളരെ സ്നേഹത്തോടെ തന്നെ അവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു.
കുഞ്ഞിനെ ചുറ്റും കൂടി നിന്ന് കുട്ടികള്‍ തൊട്ടു നോക്കുകയും കളിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നൊക്കെ കുട്ടികള്‍ അധ്യാപികയോട് ചോദിക്കുന്നുണ്ട്. പെണ്‍കുട്ടിയാണെന്ന് ടീച്ചര്‍ മറുപടി പറയുന്നതും വിഡിയോയിലുണ്ട്.
View this post on Instagram