ചെന്നൈ: 2015-ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഇരുതി സുട്രു’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മാധവൻ മികച്ച നടനായി. ജ്യോതികയാണ് മികച്ച നടി. ’36 വയതിനിലേ’ എന്ന ചിത്രമാണ് ജ്യോതികയെ അവാർഡിന് അർഹയാക്കിയത്.
ജയം രവി നായകനായെത്തിയ ‘തനി ഒരുവൻ’ ആണ് മികച്ച ചിത്രം. ‘ ‘ഇരുതി സുട്രു’ ഒരുക്കിയ സുധ കൊങ്കരയാണ് മികച്ച സംവിധായിക.
മറ്റ് അവാർഡുകൾ –
Best Film – തനി ഒരുവൻ
2nd Place – പസങ്ക 2
3rd – #Prabha – പ്രഭ
Special Prize – ഇരുധി സുട്രൂ
Best Movie for Women upliftment – 36 വയധിലെ
Best Actor – മാധവൻ (ഇരുധി സുട്രൂ )
Best Actress – ജ്യോതിക (36 വയധിലെ )
Best Actor (Spl Prize) – ഗൗതം കാർത്തിക് ( വെയ് രാജ വെയ് )
Best Actress (Spl Prize) – രീതിക ( ഇരുധി സുട്രൂ )
Best Villain – അരവിന്ദ് സ്വാമി ( തനി ഒരുവൻ )
അതേസമയം 1967-ലാണ് ആദ്യമായി തമിഴ്നാട് സർക്കാർ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകാൻ ആരംഭിച്ചത്. 2008-ൽ പ്രശ്നങ്ങൾ മൂലം ഇത് നിർത്തലാക്കി.
പിന്നീട് വിശാലാണ് പുരസ്കാരങ്ങൾ വീണ്ടും കൊണ്ടുവരാൻ മുൻകെെ എടുത്തത്. പ്രൊഡ്യൂസേഴ്സ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിശാൽ വിജയിച്ചതോടെ അവാർഡ് വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാന പുരസ്കാരങ്ങൾ ഏർപ്പെടുത്താൻ വിശാൽ സർക്കാരിനെ സമീപിക്കുകയും ചെയ്തു. അതിന്ശേഷം 2017-ൽ അവാർഡ് ദാന ചടങ്ങളും നടന്നു.2009നും 2014നും ഇടയിൽ പുറത്തിറങ്ങിയ സിനിമയ്ക്കുള്ള അവാർഡുകൾ ആയിരുന്നു ആ വർഷം നൽകിയത്