വർഷങ്ങൾ നീണ്ട ചെറിയ ഇടവേളയ്ക്കുശേഷം ഷാരൂഖാൻ ഇപ്പോൾ സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ്. പത്താൻ എന്ന സിനിമയാണ് താരം അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്നത്. അടുത്തവർഷം ആവും ചിത്രം പുറത്തിറങ്ങുന്നത്. ദീപിക പദുക്കോൺ, ജോൺഎബ്രഹാം തുടങ്ങിയ നിരവധി മുൻനിര താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആരാധകർ ആവേശത്തോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഇതിൻറെ ഒരു ചെറിയ ടീസർ കുറച്ചു മുൻപ് പുറത്തിറങ്ങിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് ശ്രദ്ധനേടുന്നത്. പ്രശസ്ത തമിഴ് സംവിധായകൻ ആണ് അറ്റ്ലി. ഷാരൂഖ് ഖാനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ അതിഥി താരമായി വിജയ് എത്തിയേക്കുമെന്നാണ് ഇപ്പോൾ സൂചനകൾ. അതിഥിതാരം ആണെങ്കിലും പ്രസക്തമായ വേഷമാകും താരം അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. എന്തായാലും വിജയ് ആരാധകരെ ഇത് ആവേശം കൊള്ളിച്ചിരിക്കുകയാണ്.
മുൻപ് വിജയചിത്രമായ ബീസ്റ്റിൻ്റെ ട്രെയിലർ ഷാരൂഖാൻ പങ്കുവെച്ചിരുന്നു.
ഇതിൽ താൻ അറ്റ്ലിക്ക് ഒപ്പമാണ് എന്ന് ഷാരൂഖ് സൂചന നൽകുന്നുണ്ട്. ഈ ബോളിവുഡ് ചിത്രത്തിൽ നയൻതാര ആവും നായിക എന്നാണ് സൂചന. നയൻതാര നേരത്തെതന്നെ സിനിമയിൽ ജോയിൻ ചെയ്തിരുന്നു. ഷാരൂഖ് കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറൻസ് ഉണ്ടാവുമെന്ന് മുൻപ് സൂചനകളുണ്ടായിരുന്നു.
തെലുങ്കിലെ പ്രശസ്ത നടൻ റാണ ദഗുപതി ചിത്രത്തിൽ വില്ലൻ ആവും എന്നാണ് റിപ്പോർട്ടുകൾ. സുനിൽ ഗ്രോവർ, സന്യ മൽഹോത്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ അതിഥി വേഷത്തിൽ വിജയ് എന്നാണ് ചില വാർത്തകൾ സൂചിപ്പിക്കുന്നത്.