താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വീഡിയോ എന്നിവ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. തങ്ങൾ ആരാധിക്കുന്ന വ്യക്തിയുടെ ചില കാര്യങ്ങളൊക്കെ അറിയുന്നതിൽ അവർ ഏറെ സന്തോഷിക്കുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്.
ഈ വീഡിയോയിൽ ഒരു സൂപ്പർതാരം ഉണ്ട്. കേരളത്തിൽ അടക്കം നിരവധി ആരാധകരുള്ള ഒരു സൂപ്പർ താരം. ആ സൂപ്പർതാരം ആരാണെന്ന് വീഡിയോയിൽ നിന്ന് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമോ? ഒറ്റയടിക്ക് നിങ്ങൾക്കത് കണ്ടെത്താൻ സാധിച്ചു എങ്കിൽ നിങ്ങൾ ഒരു നല്ല സിനിമ പ്രേമിയാണ്. ഇനി അതല്ലെങ്കിൽ ഒരു ക്ലൂ തരാം. തമിഴിലെ സൂപ്പർതാരമാണ് ഇദ്ദേഹം.
ഇനി മനസ്സിലായില്ല എങ്കിൽ കുഴപ്പമില്ല. ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ആരാധകരുള്ള അജിത്ത് ആണ് ഇതിൽ ഉള്ളത്. ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് ഒരു തമിഴ് ചിത്രത്തിൽ ബാലതാരമായി ആണ് അജിത്ത് സിനിമാജീവിതം ആരംഭിക്കുന്നത്. എൻ വീട് എൻ കണവർ എന്ന ചിത്രത്തിലെ ഒരു പാട്ട് സീനിൽ ആണ് ഇദ്ദേഹം ഉള്ളത്.
സിനിമയിലെ അജിത്ത് അഭിനയിച്ച ഈ രംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൂട്ടത്തിൽ നദിയ മൊയ്തു, സുരേഷ് എന്നിവരെയും കാണാം. ഒരു നടൻ ഇതുപോലെ വളരുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ് എന്ന് നദിയ പ്രതികരിക്കുന്നു. എന്തായാലും ഈ വീഡിയോ ഇപ്പോൾ വളരെ ശ്രദ്ധ നേടുകയാണ്.