ജീവന് രക്ഷിച്ച സ്വിഗ്ഗി ജീവനക്കാരന് ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞ് മുന്‍ സൈനികന്. റിട്ട. കേണല്‍ മന് മോഹന്‍ മാലിക്കാണ് സ്വിഗ്ഗി ജീവനക്കാരന് മൃണാല്‍ കിര്ദാത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. മന് മോഹന്‍ മാലിക്കിന്റെ കുറിപ്പ് സ്വിഗ്ഗി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറലോകമറിഞ്ഞത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന മാലികിനെ അദ്ദേഹത്തിന്റെ മകന് മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ക്രിസ്മസ് ആഘോഷത്തിരക്ക് കാരണം ഇവരുടെ കാര്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങി. കാര്‍ മുന്നോട്ടെടുക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നതോടെ പിതാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായത്തിനായി മകന് ഇരുചക്ര വാഹനങ്ങള്‍ക്ക് മുന്നില്‍ കൈനീട്ടി. എന്നാല്‍ ആരും നിര്‍ത്തിയില്ല.
ആ സമയത്താണ് മൃണാല്‍ കിര്‍ദാത്ത് അവിടേക്കെത്തിയത്. ഒട്ടും ആലോചിക്കാതെ അയാള്‍ കേണലിനെ തന്റെ ഇരുചക്രവാഹനത്തിന് പിറകിലിരുത്തി ആശുപത്രിയിലേക്ക് കുതിച്ചു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുകയും തനിക്ക് എത്രയും വേഗം വേണ്ടചികിത്സ നല്‍കാനും മൃണാല്‍ ആവശ്യപ്പെട്ടുതായും കേണല്‍ ഓര്‍ക്കുന്നു.
View this post on Instagram