മലയാള സിനിമയില്‍ നിന്ന് മാറി നിന്ന പല താരങ്ങളും അഭിനയലോകത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ ഇതില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഇന്നും സിനിമയിലേക്ക് തിരിച്ചു വരാതെ ഉള്ളു. ഇതില്‍ പലരും വിവാഹശേഷം വിദേശത്തേക്ക് പോയവരാണ്. എന്നാല്‍ ഇതില്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വിശേഷം പങ്കുവെച്ച് ആരാധകരലേക്ക് എത്താറുണ്ട്. മറ്റുചിലരെ പ്രേക്ഷകര്‍ തന്നെ തപ്പി കണ്ടുപിടിക്കേണ്ട അവസ്ഥയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു നടിയെ തപ്പിയെടുത്തി രിക്കുകയാണ് ആരാധകര്‍. ആളെ ഇപ്പോള്‍ കണ്ടാല്‍ പെട്ടെന്ന് മനസ്സിലാവാന്‍ സാധ്യതയില്ല. എന്നാല്‍ ഈ നടി അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളെല്ലാം പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് അറിയാം.
ഈ താരം ചെയ്തത് അധികവും സഹതാരം വേഷങ്ങള്‍ ആണെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. പറഞ്ഞു വരുന്നത് നടി സുവര്‍ണ്ണയെ കുറിച്ചാണ്. ഇപ്പോഴത്തെ നടിയുടെ ലുക്ക് കണ്ടാല്‍ മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് എത്തിയ ഏതോ താരം ആണെന്ന് തോന്നി പോവും. എന്നാല്‍ പക്കാ കോട്ടയംകാരി ആണ് സുവര്‍ണ്ണ.
സുവര്‍ണ മാത്യു എന്നുപറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ആളെ പിടികിട്ടണമെന്നില്ല. എന്നാല്‍ നടി അഭിനയിച്ച സിനിമകള്‍ എല്ലാം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവ ആയിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷാ ചിത്രങ്ങളിലും സുവര്‍ണ അഭിനയിച്ചിട്ടുണ്ട്.
കിലുക്കം, ഇന്നത്തെ പ്രോഗ്രാം, മാന്യന്മാര്, എന്നോട് ഇഷ്ടം കൂടാമോ, ആകാശദൂത്, സുദിനം, സാദരം, റെഡ്ഡ് ഇന്ത്യന്‍സ്, ദ ഗ്യാങ് എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ സുവര്‍ണ അഭിനയിച്ചിട്ടുണ്ട്. മഴത്തുള്ളി കിലുക്കത്തില്‍ ദിലീപിന്റെ സഹോദരി ആയി എത്തുന്നതും, നേരറിയാന്‍ സിബിഐ എന്ന ചിത്രത്തില്‍ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ദ ടൈഗര്‍ എന്ന ചിത്രത്തില്‍ ഗോപികയുടെ സഹോദരിയായ സുബൈദ അഹമ്മദ് ആയി എത്തിയതും എല്ലാം സവര്‍ണ തന്നെ. ഇപ്പോഴിതാ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.