ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യമേനോന്‍. ഷോയില്‍ വെച്ച് സൂര്യ മണിക്കുട്ടനോട് തന്റെ പ്രണയം പറഞ്ഞിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ പ്രണയം മണിക്കുട്ടന് നിരസിക്കുകയായിരുന്നു. പുറത്തു വന്നശേഷം ധാരാളം സൈബര്‍ ആക്രമണം സൂര്യയ്ക്ക് നേരെ നടന്നു . ഒടുവില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു സൂര്യ.
ഈ അടുത്താണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. പറയാം നേടാം എന്ന ഷോയില്‍ എത്തിയപ്പോള്‍ തന്റെ ജീവിത കഥയെല്ലാം സൂര്യ പറഞ്ഞു. തന്റെ ആദ്യത്തെ എന്‍ട്രി മിസ് കേരള മത്സരത്തിലൂടെയായിരുന്നുവെന്ന് പരിപാടിയില്‍ വെച്ച് സൂര്യ പറഞ്ഞു.
അവിടെ ചെന്നപ്പോള്‍ ദുബായില്‍ നിന്നും ഖത്തറില്‍ നിന്നുമൊക്കെ വന്നവരായിരുന്നു എല്ലാവരും. ഞാന്‍ ആദ്യത്തെ ഇരുപത് പേരില്‍ വന്നു. അത് കഴിഞ്ഞ് മെയിന്‍ മത്സരം വന്നപ്പോള്‍ എനിക്ക് നാലാം സ്ഥാനം. എനിക്കു തന്നെ വിശ്വസിക്കാനായില്ല. അങ്ങനെയാണ് എനിക്ക് ഇന്ഡസ്ട്രിയിലേക്ക് ഒരു എന്‍ട്രി കിട്ടുന്നതെന്നാണ് സൂര്യ പറയുന്നത്.
ഞാന്‍ അന്ന് ചര്‍ച്ചയായി മാറിയൊരു ഉത്തരം നല്‍കിയിരുന്നു. പണമാണോ സ്നേഹമാണോ വലുതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ നല്കിയ മറുപടി പണമാണ് എന്നായിരുന്നു. എന്റെ അപ്പോഴത്തെ സാഹചര്യം അതായിരുന്നു. ഒത്തിരി ബുദ്ധിമുട്ടുകള്‍ ജീവിച്ച് വന്ന പെണ്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു അരിവാങ്ങിക്കണമെങ്കില്‍ കടയില്‍ പോയി ചിരിച്ച് കാണിച്ചാല്‍ മതിയാകില്ല അതിനാല്‍ പണമാണ് വലുതെന്ന് ഞാന്‍ പറഞ്ഞു. അതുപക്ഷെ വലിയ വിവാദമായെന്ന് സൂര്യ പറഞ്ഞു.