ആക്ഷന്‍ രംഗങ്ങളിലൂടെയും മാസ് ഡയലോഗിലൂടെയും പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ പ്രിയ നടന് സുരേഷ് ഗോപിയുടെ 64 പിറന്നാള്‍ ആണിന്ന്. താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ഒരു രാഷ്ട്രീയ പ്രവര്ത്തകന് കൂടിയാണ് സുരേഷ് ഗോപി.
ജോണി ആന്റണി, ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങി സിനിമാ മേഖലയില്‍ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളൊക്കെ ആശംസകളുമായി എത്തുന്നുണ്ട്. ഇവര്‍ പങ്കുവെച്ച ഫോട്ടോയും വൈറല്‍ ആയിരിക്കുകയാണ്.
പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒരു പുതിയ ചിത്രവും അദ്ദേഹത്തിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2 ആണിത്. 1995ല്‍ പുറത്തെത്തിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇത്. മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും സീക്വല്‍. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രത്തിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
അതേസമയം വലിയൊരു ഇടവേളയ്ക്കുശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി തിരിച്ചെത്തിയത്. തുടര്‍ന്ന് നടന്റെ നിരവധി സിനിമകള്‍ പ്രഖ്യാപിച്ചു. നടന്റെ പുറത്തിറങ്ങിയ കാവല്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.