നടി സുബി സുരേഷിന്റെ മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് പ്രേക്ഷകരും സഹപ്രവര്‍ത്തകരെല്ലാം. സുബിയെ ഒരുതവണ പരിചയപ്പെട്ടവര്‍ പോലും പിന്നീട് നടിയുടെ അടുത്ത സുഹൃത്തായി മാറാറുണ്ട്. എല്ലാവരോടും ചാടി കയറി വര്‍ത്തമാനം പറയുന്ന ഒരു പ്രകൃതമായിരുന്നു സുബിയുടെത്. നടിയുടെ മരണവാര്‍ത്ത അറിഞ്ഞു നിരവധി താരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയത്. ഇപ്പോഴിതാ നടിയും സുബി സുരേഷിന്റെ അടുത്ത സുഹൃത്തും ആയ സുരഭി ലക്ഷ്മിയും സുബിയെ കുറിച്ച് രണ്ടു വാക്ക് ഫേസ്ബുക്കില്‍ എഴുതിയിരിക്കുകയാണ്.
ഈ വാക്കുകള്‍ വായിക്കുമ്പോള്‍ തന്നെ വ്യക്തമാണ് ഇവര്‍ തമ്മില്‍ എത്രത്തോളം അടുപ്പമുണ്ട് എന്നത്. സുരഭിയുടെ പോസ്റ്റ് വായിക്കുമ്പോള്‍ ആരുടെയും കണ്ണ് നിറഞ്ഞു പോകും. കഴിഞ്ഞമാസം വിളിച്ചപ്പോള്‍ രോഗത്തിന്റെ കാര്യം തന്റെ എടുത്ത് പറഞ്ഞില്ലെന്ന് സുരഭി പോസ്റ്റില്‍ പറയുന്നു.
ചേച്ചി വിളിക്കുമ്പോ നമ്മള് ഏത് മൂഡിലാണെങ്കിലും ഫോണ്‍ വെയ്കുമ്പോ നമ്മള് ചിരിച്ച് മറിയും… ‘ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?’ എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞു പിരിയുക. കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിന്റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല.
എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ‘നമ്മള് കോമഡി ചെയ്യുന്നവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, നിനക്ക് കിട്ടിയ അവാര്‍ഡ് നമ്മള്‍ക്ക് എല്ലാവര്ക്കും കിട്ടിയത് പോലെയാണ്’ എന്ന് പറഞ്ഞു വിളിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.. പ്രിയപ്പെട്ട എന്റെ ചേച്ചിക്ക് ആദരാഞ്ജലികള്‍ എന്നാണ് നടി കുറിച്ചത്.