മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നായികാ മുഖമായിരുന്നു സുനിത. ഒരുപാട് ചിത്രങ്ങളിൽ നായികയായി താരം വേഷമിട്ടിട്ടുണ്ട്. അതും സൂപ്പർ താരങ്ങൾക്കൊപ്പം. മോഹൻലാൽ, മമ്മൂട്ടി, ജയറാം ഇവർക്കൊക്കെ നായിക ആയിട്ടുള്ള താരമാണ് സുനിത എന്ന പ്രത്യേകതയുണ്ട്. അക്കാലത്തെ മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള നായികയായിരുന്നു താരം.
പിന്നീട് വിവാഹ ശേഷമാണ് താരം അഭിനയം നിർത്തിയത്. കളി വീട് എന്ന ചിത്രത്തിൽ ആണ് താരം അവസാനമായി അഭിനയിക്കുന്നത്. ജയറാം ആയിരുന്നു ഇതിൽ നായകൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു കളി വീട്. ഇതിനു ശേഷമായിരുന്നു താരത്തിൻ്റെ വിവാഹം. ഇപ്പോൾ തന്നെ നായകന്മാരെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുനിത. ഒരു സ്വകാര്യ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
നടൻ ജയറാം തൻറെ നല്ലൊരു സുഹൃത്താണ്. സിനിമയിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ സഹായിച്ചത് അദ്ദേഹമാണ്. സിനിമയിൽ നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. മേനകയും, നളിനിയും, സുചിത്രയും ഒക്കെ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. തുടക്ക കാലത്ത് മമ്മുക്കയുടെയും ലാലേട്ടൻ്റെയും ഒക്കെ നായികയായി അഭിനയിക്കാൻ കഴിഞ്ഞിരുന്നു. താരം പറയുന്നു.
മോഹൻലാൽ സൗമ്യൻ ആണ്. വാം പേഴ്സനാലിട്ടി. അതേ സമയം, വളരെ പ്രൊഫഷണൽ ആണ് മമ്മുക്ക. മറ്റുള്ളവരെ എങ്ങനെ കെയർ ചെയ്യണം എന്ന് പഠിപ്പിച്ചത് സുരേഷ് ഗോപി ആണ്. താരം പറഞ്ഞു. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ യുഎസിലെ സൗത്ത് കരോലിനയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് സുനിത. നൃത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയവും അവിടെ നടത്തുന്നുണ്ട് താരം.